Hot Posts

6/recent/ticker-posts

വലവൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണത്തിന് സർക്കാർ ഗ്യാരന്റി ഉറപ്പു വരുത്തണം: അഡ്വ: ഫിൽസൻ മാത്യൂസ്




പാലാ: പ്രതിസന്ധിയിലായ വലവൂർ സർവ്വീസ് സഹകരണ ബാങ്കിലെ സഹകാരികളുടെ നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി ഉറപ്പുവരുത്തണമെന്ന് യു ഡി എഫ് ജില്ലാ കൺവീനർ അഡ്വ: ഫിൽസൻ മാത്യൂസ് ആവശ്യപ്പെട്ടു. 


ഭരണസമിതിയുടെ അധികാര ദുർവിനിയോഗവും സ്വജനപക്ഷ പാതവുമാണ് ബാങ്കിന്റെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഈ ഭരണസമിതി അധികാരത്തിൽ തുടർന്നാൽ സഹകാരികളുടെ നില പരിതാപകരമാകുമെന്നും ഫിൽ സൻമാത്യൂസ് കൂട്ടി ചേർത്തു.



വലവൂർ സർവ്വീസ് സഹകരണ ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി ബാങ്ക് ഹെഡ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


സംരക്ഷണ സമിതി പ്രസിഡന്റ് ടോമി കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസാദ് ഉരുളികുന്നം, അഡ്വ:അലക്സാണ്ടർ ആണ്ടുകുന്നേൽ, ഏ എസ് കുഴികുളം, ജോർജ്ജ് ഫ്രാൻസീസ്പൂവേലിൽ, ജയിംസ് ചടനാകുഴി എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ