Hot Posts

6/recent/ticker-posts

അമ്പാറനിരപ്പേൽ സെൻ്റ്. ജോൺസ് എൽ. പി. സ്കൂളിലെ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾ ആവേശമായി


അമ്പാറനിരപ്പേൽ: ക്രിസ്മസ് അപ്പൂപ്പനൊപ്പം ആടിയും പാടിയും ചുവടുവച്ച് ഉണ്ണീശോയെ സ്വീകരിച്ച് സെൻ്റ്. ജോൺസ് എൽ. പി. സ്കൂളിലെ വിദ്യാർഥികൾ. കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേർന്ന് വിവിധങ്ങളായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു സന്ദേശം നൽകിയ യോഗത്തിൽ തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.വിജി ജോർജ് ഉദ്ഘാടന കർമം നിർവഹിച്ചു.


സ്കൂൾ ഹെഡ്മിസ്ട്രസ്സ്  സി. മേരി സെബാസ്റ്റ്യൻ , പി. ടി. എ പ്രസിഡൻ്റ് ശ്രീ. ബിനു വെട്ടുവയലിൽ, പി.ടി.എ വൈസ് പ്രസിഡൻ്റ് ശ്രീ.ജോബിൻ പുളിമൂട്ടിൽ ,വാർഡ് മെംബർമാരായ ശ്രീ. സ്‌കറിയാച്ചൻ പൊട്ടനാനിയിൽ, ശ്രീമതി.ഓമന രമേശ്, ശ്രീമതി.പ്രിയ ഷിജു എന്നിവർ സംസാരിച്ചു. കുട്ടികളുടെ കരോൾ ഗാന മത്സരം , സ്റ്റാർ നിർമ്മാണ മത്സരം, ഉണ്ണീശോക്ക് കത്ത് എഴുതൽ മത്സരം, ക്രിസ്തുമസ് ആശംസാ കാർഡ് നിർമ്മാണ മത്സരം,കുട്ടികളുടെ കലാപരിപാടികൾ എന്നിവ ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് നടത്തപ്പെട്ടു.

ബംബർ സമ്മാന ലക്കി ഡ്രോയിൽ മാതാപിതാക്കളും കുട്ടികളുമായി 10 പേർ ബംബർ സമ്മാനം നേടി. കൂപ്പൺ എടുത്ത് സമ്മാനം നേടുന്ന ക്രിസ്തുമസ് ട്രീ ആയിരുന്നു ആഘോഷത്തിലെ മറ്റൊരു ആകർഷണം. മാതാപിതാക്കൾക്ക്  ഫൈൻഡ് മൈ ഗ്രൂപ്പ് മേറ്റ്‌സ് മത്സരം നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങൾ നൽകപ്പെട്ടു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ