Hot Posts

6/recent/ticker-posts

'ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ 2023': റാലിയും ബോധവൽക്കരണ ക്ലാസും നടത്തി



തലപ്പുലം ഗ്രാമപഞ്ചായത്ത് ഈരാറ്റുപേട്ട ICDS ന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുട്ടികൾക്കും മുതിർന്നവർക്കും എതിരെ ഉള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 'ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ 2023' റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് ക്യാമ്പയിൻ ഉത്ഘാടനം ചെയ്ത് സംസാരിച്ചു.


ICDS സൂപ്പർവൈസർ ഓമന എസ് അധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കർ സിന്ധു കെ.ബി സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ബിനോയ്‌ മുഖ്യ പ്രഭാഷണം നടത്തി. 

പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ ബോധവൽക്കരണക്ലാസ്സിൽ പ്രിൻസിപ്പൽ ജോബിച്ചൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എയ്ഞ്ചൽ പൊന്നു, സുമി മാത്യു CDS ചെയർപേഴ്സൺ ശ്രീജ എന്നിവരും പങ്കെടുത്തു. ഈറ്റക്കാട് അംഗൻവാടി വർക്കർ മായ വി.ടി കൃതജ്ഞത രേഖപ്പെടുത്തി. എല്ലാ അംഗൻവാടി വർക്കർമാരും പരിപാടിയിൽ പങ്കെടുത്തു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു