സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കേസുകൾ 2552 ആയി. രണ്ട് പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്തെ കൊവിഡ് ബാധിതരിൽ 90 ശതമാനവും കേരളത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ കൊവിഡ് ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.