ഇലഞ്ഞി: വിസാറ്റ് എൻജിനീയറിങ് കോളേജിൽ ഇലട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിപാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സോളാർ ലാംപ് അസബ്ലിങ് ട്രെയിനിംഗ് ക്ലാസുകൾ നടത്തി. ഇന്ത്യൻ ഗവൺമെന്റ് മുന്നോട്ട് വച്ചിരിക്കുന്ന മിനിസ്റ്റി ഓഫ് ന്യൂ ആന്റ് റിന്യൂവബിൾ എനർജി എന്ന പദ്ധതിയെ മുൻ നിർത്തിയാണ് ഈ ട്രെയിനിങ് ക്ലാസ് ഒരുക്കിയത്.
എനർജി സംരക്ഷണത്തിന്റെ ഭാഗമായി സോളാർ ഉപയോഗത്തിന്റെ സാധ്യതകൾ, വ്യത്യസ്തമായ സോളാർ പദ്ധതികൾ എന്നിവ പഠിക്കുകയും സോളാർ ലാംപുകൾ സ്വന്തമായി വിദ്യാർത്ഥികൾ നിർമ്മിക്കുകയും ചെയ്തു. കോളേജ് ഡയറക്ടർ റിട്ട.വിങ് കമാൻഡർ പ്രമോദ് നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ജൈവ ഇന്ധനത്തിന്റെ ഉപയോഗം, സൗരോർജം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു ബോധവൽകരണവും നൽകി.