Hot Posts

6/recent/ticker-posts

പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും സൗജന്യം: വിശക്കുന്നവര്‍ക്ക് അന്നവുമായി 'പ്രാഞ്ചിയേട്ടന്‍സ് അടുക്കള' ആരംഭിച്ചു



കൊച്ചി: വിശപ്പനുഭവിക്കുന്ന പാവങ്ങള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുവാന്‍ സമൂഹ നന്മക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് (സിഎഫ്എഫ്സിടി) 'അന്നദാനം മഹാ പുണ്യം' എന്ന സന്ദേശവുമായി 'പ്രാഞ്ചിയേട്ടന്‍സ് അടുക്കള' ആരംഭിച്ചു.

ചക്കരപ്പറമ്പ് ഹോളിഡേ ഇന്‍ ഹോട്ടലിന് സമീപത്തായി ആരംഭിച്ച സംരംഭം എറണാകുളം എംഎല്‍എ ടി.ജെ വിനോദ്, തൃക്കാക്കര എംഎല്‍എ ഉമാ തോമസ്, സിഎഫ്എഫ്സിടി ചെയര്‍മാന്‍ ഷിബു ഫ്രാന്‍സിസ് ചമ്മിണി എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എല്ലാദിവസവും രാവിലെയും (8 മുതല്‍ 9 വരെ) ഉച്ചയ്ക്കും (12-30 മുതല്‍ 2.00 വരെ) സൗജന്യ ഭക്ഷണം ഇവിടെ നിന്നു ലഭിക്കുന്നതായിരിക്കും. 

വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്നിടത്തോളം പുണ്യപ്രവത്തി വേറെയില്ല. അത് ദിവസേന കൊടുക്കുവാന്‍ ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് കാണിക്കുന്ന ഈ മനസ്സ് എല്ലാവരും മാതൃകയാക്കേണ്ടാതാണെന്ന് തൃക്കാക്കര എംഎല്‍എ ഉമാ തോമസ് പറഞ്ഞു. സമൂഹ നന്മയ്ക്കായി എന്നും നിലകൊള്ളുന്ന ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റും അതിന്റെ സാരഥിയുമായ ഷിബു ഫ്രാന്‍സിസ് ചമ്മിണിയും ആരംഭിച്ച പ്രാഞ്ചിയേട്ടന്‍സ് അടുക്കള മറ്റുള്ളവരും മാതൃകയാക്കി മുന്നോട്ട് വരികയാണെങ്കില്‍ കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കേണ്ടി വരില്ലന്ന് എറണാകുളം എംഎല്‍എ ടി. ജെ വിനോദ് പറഞ്ഞു. 





''വിശപ്പില്ലാത്ത കേരളം എന്ന പദ്ധതി കേരള സര്‍ക്കാരിന് തന്നെയുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാഞ്ചിയേട്ടന്‍സ് അടുക്കള ഊര്‍ജ്ജം പകരും. പ്രാഞ്ചിയേട്ടന്‍സ് അടുക്കള തുടങ്ങാന്‍ മനസ് കാണിച്ച ചമ്മണികോടത്ത് കുടുംബത്തിനും ഷിബു ഫ്രാന്‍സിസ് ചമ്മിണിക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു'', സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ജില്ല പ്രസിഡന്റ് കൂടിയായ സിഎന്‍ മോഹനന്‍ വെണ്ണല ഉദ്യാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു കൊണ്ട് പറഞ്ഞു.   

''14 ദിവസം കൊണ്ടാണ് 3000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം ഞങ്ങള്‍ ഇതിനായി ഒരുക്കിയത്. പരേതനായ എന്റെ അപ്പച്ചന്‍ ഫ്രാന്‍സിസ് ചമ്മണിയുടെ ജന്മദിനത്തില്‍ തന്നെ ഈ സംരംഭം ആരംഭിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. ഇപ്പോള്‍ തന്നെ 250ഓളം ആളുകള്‍ക്ക് ഇവിടെ നിന്ന് ഭക്ഷണം കൊടുക്കുന്നതിന് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. എന്റെ സ്ഥാപനത്തില്‍ തന്നെ മുന്നൂറോളം ജീവനക്കാര്‍ ഉണ്ട്. അവരുടെ ജീവിതത്തിലെ ജന്മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ ചടങ്ങുകള്‍ പുറത്ത് ആഘോഷിക്കാതെ ഇവിടെ പാവങ്ങള്‍ക്ക് അന്നം കൊടുക്കാന്‍ അവര്‍ തയ്യാറാണ്. എന്റെ കുടുംബവും ജീവനക്കാരുമാണ് ഇത്‌പോലൊരു സംരംഭം മുന്നോട്ട് കൊണ്ടുപോകാനുള്ള എന്റെ ശക്തി'', സിഎഫ്എഫ്സിടി ചെയര്‍മാന്‍ ഷിബു ഫ്രാന്‍സിസ് ചമ്മിണി പറഞ്ഞു.



ഫാ.തോമസ് പുളിക്കല്‍, ഫാ.ജോജി കുത്ത്കാട്ട്, ഫാ.ബാബു വാവക്കാട്ട്, ഫാ.ജോഷി നെടുംപറമ്പില്‍, 46-ാം ഡിവിഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.ബി.ഹര്‍ഷല്‍, കാക്കനാട് കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സാബു ജോര്‍ജ്, കലൂര്‍ വിജ്ഞാനോദയ വായനശാല പ്രസിഡന്റ് പി.എ.സ്റ്റീഫന്‍, സിനിമ സീരിയല്‍ താരം ഗിന്നസ് പ്രസാദ്, സാലി ഷിബു, ബേബി ഫ്രാന്‍സിസ്, മാര്‍ട്ടിന്‍ ചമ്മണി, ആഷ്‌ലിന്‍ ഷിബു, അലന്‍ ഷിബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി