Hot Posts

6/recent/ticker-posts

മാർപാപ്പയെ വെല്ലുവിളിക്കുന്നവരെ കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കണം: എം.ടി.എൻ.എസ്



കൊച്ചി: സീറോ മലബാർ സഭയിൽ വിഭാഗീയത വളർത്താൻ നിരന്തരമായ അസത്യ പ്രചരണങ്ങൾ നടത്തുന്നവർ നീതിന്യായ പീഠത്തെ തന്നെ അപമാനിക്കുകയും ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് പാപ്പായെ വെല്ലുവിളിക്കുകയും അപ്രമാദിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്ത മുൻ ന്യായാധിപൻ കുര്യൻ ജോസഫിനെ കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച് അതിരുപത മാർ തോമ നസ്രാണി സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ നസ്രാണി അൽമായ കൂട്ടായ്മകൾ സംയുക്തമായി അതിരൂപത മെത്രാസന മന്ദിരത്തിന് മുന്നിൽ സായാഹ്ന പ്രതിഷേധ ധർണ നടത്തി.  

കൺവീനർ സേവ്യർ മാടവന ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റെജി ഇളമത അധ്യക്ഷത വഹിച്ചു. ജോമോൻ ആരക്കുഴ, സീലിയ ആൻറണി, മത്തായി മുതിരേന്തി, കുര്യൻ അത്തിക്കളം, റോബിൾ മാത്യൂ, കെ.അലക്സ്, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു. 

സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ കുര്യൻ ജോസഫിനെ കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കണമെന്ന നിവേദനം മാർപാപ്പക്ക് നൽകുന്നതിനായി അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പൂത്തുരിന് ബിഷപ് ഹൗസിൽ എത്തി കൈമാറി.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി