കൊച്ചി: സീറോ മലബാർ സഭ സിനഡ് പരിഷ്കരിച്ച ഏകീകൃത ബലി അർപ്പണം അതിരൂപത വിശ്വാസ സമൂഹം ഏറ്റെടുത്തതായി അല്മായ ശബ്ദം അവകാശപ്പെട്ടു. പാതിര കുർബാന ഉൾപ്പെടെ അതിരൂപതയിലെ വിവിധ ഇടവക, ഫൊറോന പള്ളികളിൽ സിനഡ് ബലി അർപ്പണത്തിന് അനേകം വിശ്വാസികളാണ് വന്നെത്തിയത്. ചില വൈദീകർ അൾത്താരഭിമുഖ കുർബാന വലിച്ച് നീട്ടിയതായും സഭാ അനുകൂല വിശ്വാസികൾ പരാതിപ്പെട്ടു.
മഞ്ഞപ്ര ഫൊറോന പള്ളിയിൽ പാതിര കുർബാന ഉൾപ്പെടെ അൾത്താരഭിമുഖവും തുടർന്ന് പകൽ നടന്ന മൂന്ന് കുർബാനകളിൽ രണ്ടെണ്ണം സിനഡ് കുർബാനയും ഒന്ന് ജനാഭിമുഖ കുർബാനയുമാണ് അർപ്പിച്ചത്. അതിരൂപതയിൽ ഇടവക, ഫൊറോന തലങ്ങളിൽ നടന്ന സഭ സിനഡ് കുർബാനയിൽ സജീവമായി പങ്കെടുക്കുവാൻ വിവിധ പള്ളികളിൽ വന്നെത്തിയ സഭ സ്നേഹികളെ അല്മായ ശബ്ദം അഭിനന്ദിച്ചു. ക്രിസ്മസിനും അതിന് ശേഷവും ഏകീകൃത കുർബാന അർപ്പിക്കാത്ത പുരോഹിതരെ ഇടവക പള്ളികളിൽ നിന്ന് പുറത്താക്കൻ അഡ്മിനിസ്ട്രറേറ്റർ തയ്യാറാകണമെന്നും അല്മായ ശബ്ദം ചൂണ്ടിക്കാട്ടി.
സീറോ മലബാർ സഭയിൽ അല്മായരുടെ സമിതി രൂപപ്പെടണം
കൊച്ചി: നീതി ബോധവും സ്ഥാപിത താല്പര്യങ്ങളും ഇല്ലാത്ത നല്ല ആത്മീയ ജീവിത മാതൃക പുലർത്തുന്ന അൽമായരുടെ സമിതി അതിരുപത തലത്തിൽ രൂപപ്പെടണമെന്ന് അല്മായ ശബ്ദം വക്താവ് ഷൈബി പാപ്പച്ചൻ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട സമിതി കൂടാതെ ഇവരെ അധികാരികളുടെ ഒരു ആലോചന സമിതിയായി രൂപപ്പെടുത്തണം.