Hot Posts

6/recent/ticker-posts

'ബൈക്ക് എക്‌സ്പ്രസു'മായി കെ.എസ്.ആര്‍.ടി.സി; ബൈക്കുകളും ഇനി ബസ് കയറിവരും



ട്രെയിനുകളിലേതുപോലെ ബൈക്കും സ്‌കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാന്‍ 'ബൈക്ക് എക്‌സ്പ്രസ്' പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. കൂറിയര്‍ സര്‍വീസ് വിജയമായതിനുപിന്നാലെ ലോജിസ്റ്റിക്‌സ് സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി ഉടന്‍ തുടങ്ങും.
 
പ്രത്യേക വാനുകളിലാകും ഇരുചക്രവാഹനങ്ങളെത്തിക്കുക. പഴയ ബസ്സുകള്‍ ഇതിനായി ഉപയോഗിക്കും. കെ.എസ്.ആര്‍.ടി.സി.ക്ക് മുന്‍പ് ലോജിസ്റ്റിക്ക് വാനുകളുണ്ടായിരുന്നു. ആ മാതൃകയിലും രൂപത്തിലുമാകും പുതിയവയും തയ്യാറാക്കുക. പൊതുജനങ്ങളുടെ പ്രതികരണവും അഭിപ്രായവും പരിഗണിച്ചശേഷമാകും പദ്ധതിക്ക് അന്തിമരൂപം നല്‍കുക.

നിരക്കു നിശ്ചയിച്ചിട്ടില്ല. നിലവില്‍ തീവണ്ടിമുഖേനയും ചരക്കുഗതാഗത കമ്പനികള്‍ വഴിയുമാണ് ഇരുചക്രവാഹനങ്ങള്‍ അയക്കുന്നത്. അതിനെക്കാള്‍ നിരക്കുകുറയ്ക്കാനാണ് കെ.എസ്.ആര്‍.ടി.സി.യുടെ ശ്രമം. ട്രെയിനും സ്വകാര്യ സ്ഥാപനങ്ങളുടെ സര്‍വീസുമില്ലാത്ത റൂട്ടുകള്‍ കോര്‍പ്പറേഷന്‍ കൂടുതലായി പ്രയോജനപ്പെടുത്തും.


കെ.എസ്.ആര്‍.ടി.സി.യുടെ കൂറിയര്‍ സര്‍വീസ് ലാഭത്തിലാണ്. ആദ്യഘട്ടത്തില്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. മിക്ക ഡിപ്പോകളിലും കൂറിയര്‍ സര്‍വീസുണ്ട്. ദിവസം ഒന്നരലക്ഷം രൂപയോളം ഈയിനത്തില്‍ ലഭിക്കുന്നു. ഇരുചക്രവാഹനനീക്കവും വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു