നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഐപിസി 308, 283, 353 വകുപ്പുകളാണ് കെ എസ് യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന ബോധ്യം പ്രതികൾക്ക് ഉണ്ടെന്ന് എഫ്ഐആറിൽ പറയുന്നു. പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുന്നതിനിടെ ഓടക്കാലിയിൽ വെച്ചാണ് കെ എസ് യു പ്രവർത്തകർ ഷൂസ് എറിഞ്ഞത്.