Hot Posts

'പാലങ്ങളുടെ അടിഭാഗം പാര്‍ക്കുകളായി വികസിപ്പിക്കും': ആദ്യഘട്ടത്തില്‍ 50 പാലങ്ങള്‍ പദ്ധതിക്കായി കണ്ടെത്തി




നഗരമധ്യത്തിലുള്ള പാലങ്ങളുടെ അടിഭാഗം പാര്‍ക്കുകളായി വികസിപ്പിക്കും. പൊതുമരാമത്ത് വകുപ്പിനുകീഴിലെ 50 പാലങ്ങള്‍ പദ്ധതിക്കായി കണ്ടെത്തി. എല്ലാ ജില്ലകളിലും പദ്ധതിയൊരുക്കും. ആദ്യഘട്ടത്തില്‍ കൊല്ലം എസ്.എന്‍ കോളേജിന് സമീപത്തെയും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള പാലങ്ങളുടെ അടിയിലുമാണ് പാര്‍ക്കുകള്‍ ഒരുക്കുക.


കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി ഒരുക്കുന്നത്. സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യം പതിക്കാന്‍ സൗകര്യമൊരുക്കും. പാര്‍ക്ക്, ഓപ്പണ്‍ ജിം, ബാഡ്മിന്റണ്‍ കോര്‍ട്ട്, ചെസ് ബ്ലോക്ക്, ഭക്ഷണശാലകള്‍, ശൗചാലയങ്ങള്‍ എന്നിവയാണ് പാലങ്ങളുടെ വിസ്തൃതിക്കനുസരിച്ച് നിര്‍മിക്കുക.

പൊതുമരാമത്തു വകുപ്പിന്റെ നിര്‍മിതികളില്‍ മാറ്റംവരുത്താനുള്ള രൂപകല്പനാ നയത്തിന്റെ ഭാഗമായാണ് പാലങ്ങളുടെ അടിഭാഗം സുന്ദരമാക്കുന്നത്. റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മിതികള്‍ക്ക് പ്രദേശങ്ങളുടെ പ്രത്യേകതയനുസരിച്ച് നയം നടപ്പാക്കുന്നതാണ് രൂപകല്പനാനയം. കൊല്ലത്ത് രണ്ടുകോടി രൂപയ്ക്കാണ് നിര്‍മാണം. സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ യൂസര്‍ ഫീ ഏര്‍പ്പെടുത്തിയേക്കും.


കൊല്ലത്തും നെടുമ്പാശ്ശേരിയിലും രണ്ടുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ.കെ.മനോജ്കുമാര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആനയറ, ബേക്കര്‍ ജങ്ഷന്‍ പാലങ്ങള്‍, പുതുതായി തുറന്ന ഗുരുവായൂര്‍ മേല്‍പ്പാലം എന്നിവ പദ്ധതിയുടെ ഭാഗമാക്കും.

Reactions

MORE STORIES

ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
Crime | അമ്മ നിർബന്ധിച്ച് സുഹൃത്തിന്റെ മുറിയിലേക്ക് അയച്ചു, 11 വയസുകാരി ക്രൂര പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തൽ
പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ഛൻ മലയിലേക്ക് തീർത്ഥാടനം
Kerala Government | വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
അരുവിത്തുറയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 12 മുതൽ മെയ് 2 വരെ ആഘോഷിക്കും
പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: സജി മഞ്ഞക്കടമ്പിൽ
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്