Hot Posts

6/recent/ticker-posts

കാട്ടാന ആക്രമണത്തിൽ അയ്യപ്പഭക്തരുടെ ബസ് തകർന്നു; കുട്ടികൾക്കടക്കം പരിക്ക്



കൽപ്പറ്റ: അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. വയനാട് കല്ലൂരിലാണ് സംഭവമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ് കല്ലൂർ 67ൽ വച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. 

ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. അതേസമയം, ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് രണ്ടുപേർ മരിച്ചു. പേരൂർക്കടയ്‌ക്ക് സമീപം വഴയിലയിലാണ് അപകടമുണ്ടായത്. ബേക്കറികട നടത്തുന്ന വഴയില സ്വദേശി ഹരിദാസ്, സുഹൃത്തായ വിജയൻ എന്നിവരാണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു ഇവർ.


പുലർച്ചെ സംഭവം നടന്നയുടൻ നാട്ടുകാരും പൊലീസും സ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ അയ്യപ്പ ഭക്തരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. 


കാറിടിച്ച് കുഴിയിലേക്ക് വീണ ഹരിദാസനെയും വിജയനെയും ആരും കണ്ടില്ല. പിന്നീട് നേരം പുലർന്ന് വെളിച്ചം വന്നതോടെയാണ് ഇവർ വീണുകിടക്കുന്നത് നാട്ടുകാർ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്