Hot Posts

6/recent/ticker-posts

എം.പിയെ അപമാനിച്ച മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാർഹം: അഡ്വ.ഷോൺ ജോർജ്



കോട്ടയം: എം.പി തോമസ് ചാഴികാടനെ പാലായിലെ നവ കേരള സദസ്സിൽ വച്ച് അപമാനിച്ച മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന്  കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് പറഞ്ഞു. ജനപ്രതിനിധിയുടെ കടമയാണ് നാട്ടിലെ വികസന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയെന്നുള്ളത്. 

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനോടല്ലാതെ മറ്റാരോടാണ് ഒരു ജനപ്രതിനിധിയ്ക്ക് പരാതി പറയാൻ കഴിയുക. കേരളത്തിലെ മുഴുവൻ മന്ത്രിമാരെയും കൂട്ടിക്കൊണ്ട് കേരളം ഒട്ടുക്ക് നവ കേരള സദസ്സുകൾ സംഘടിപ്പിക്കുമ്പോൾ അതാത് വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് ജനങ്ങളുടെ മുന്നിൽ വച്ച് തന്നെ ജനപ്രതിനിധികളെയും മന്ത്രിമാരെയും അറിയിക്കുക എന്ന കടമയാണ് എം.പി  നിർവഹിച്ചത്. 

ജനപ്രതിനിധികളോടുള്ള  മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും പെരുമാറ്റവും ഭരണവും ഹിറ്റ്ലറിന്റെ രീതികളോട് സമാനമാണെന്നും ഷോൺ ജോർജ് പറഞ്ഞു. 


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ