Hot Posts

6/recent/ticker-posts

ലോക എയ്ഡ്‌സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം മാന്നാനം കെ.ഇ കോളജിൽ നടന്നു



കോട്ടയം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിര്‍വഹിച്ചു. എയ്ഡ്‌സ് രോഗികളും പൊതു സമൂഹത്തിന്റെ ഭാഗമാണ്. അവരെ ഒറ്റപ്പെടുത്താതെ ചേര്‍ത്ത് നിര്‍ത്തണമെന്നും സമൂഹത്തിന് ഇത് സംബന്ധിച്ച് ബോധവത്കരണം നല്‍കണമെന്നും എയ്ഡ്‌സ് ദിന ജില്ലാതല പൊതുസമ്മേളനത്തില്‍  കെ.വി ബിന്ദു പറഞ്ഞു.

ജില്ലാ കളക്ടര്‍ വി.വിഗ്‌നേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എന്‍ വിദ്യാധരന്‍ മുഖ്യപ്രഭാഷണം നടത്തി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എയ്ഡ്‌സ് ദിന പ്രതിജ്ഞയും, മാന്നാനം കെ.ഇ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഐസണ്‍ വി. വഞ്ചിപ്പുരക്കല്‍ എയ്ഡ്‌സ് ദിന സന്ദേശവും നല്‍കി. 


കോളേജ് ബര്‍സാര്‍ റവ.ഫാ.ബിജു തോമസ്, സോഷ്യല്‍ വര്‍ക്ക് ഫാക്കല്‍റ്റി ആന്‍ സ്റ്റാന്‍ലി, വിഹാന്‍ സി.എസ്.സി കോ-ഓര്‍ഡിനേറ്റര്‍ ജിജി തോമസ്, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ബി.കെ പ്രസീദ, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന്  ബോധവത്കരണ കലാപരിപാടികള്‍ നടന്നു. 




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു