കോട്ടയം: എലിക്കുളം ഗ്രാമ പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷത വഹിച്ചു.
പൊൻകുന്നം - പാലാ റോഡിൽ ഇളങ്ങുളം നാലാം മൈലിന് സമീപത്താണ് 25 ലക്ഷം രൂപ ചെലവഴിച്ച് ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം നിർമിച്ചത്. കുടുംബശ്രീയുടെ ലഘു ഭക്ഷണശാലയും ഇതോടൊപ്പം പ്രവർത്തിക്കും.
ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സൂര്യ മോൾ, അഖിൽ അപ്പുക്കുട്ടൻ, ഷെർളി അന്ത്യാംകുളം, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമലങ്ങാട്, സിനി ജോയ്, ദീപ ശ്രീജേഷ്, സിനി മോൾ കാക്കശ്ശേരിൽ, യമുന പ്രസാദ്, ജിമിച്ചൻ ഈറ്റതോട്, കെ.എം ചാക്കോ എന്നിവർ പങ്കെടുത്തു.