Hot Posts

6/recent/ticker-posts

മേരാ യുവ ഭാരത് പോർട്ടൽ; രജിസ്റ്റർ ചെയ്യാം



കോട്ടയം: രാജ്യത്തെ യുവജനതയുടെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് സാങ്കേതികവിദ്യയിലധിഷ്ഠിതമായി തുടങ്ങിയ മേരാ യുവ ഭാരത് പോർട്ടലിൽ യുവജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരം. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും രജിസ്ട്രേഷൻ, നടത്തിപ്പ്, വിശകലനം എന്നിവ പോർട്ടൽ വഴിയായിരിക്കും നടത്തുക. 

യുവ ഉത്സവങ്ങൾ, യുവജന സാംസ്‌കാരിക വിനിമയ പരിപാടികൾ, പരിശീലന പരിപാടികൾ, യൂത്ത് ഇന്റേൺഷിപ്പ്, എക്സ്പീരിയൻഷ്യൽ ലേണിംഗ്, എൻ.ജി.ഒകളുമായി ബന്ധം സ്ഥാപിക്കൽ തുടങ്ങിയവയ്ക്കും പോർട്ടൽ വഴിയൊരുക്കും. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ, എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങൾ എന്നിവയും ലിങ്കുകളിലൂടെ അറിയാം. 

പോർട്ടലിൽ വാഗ്ദാനം ചെയ്യുന്ന 'എന്റെ ഭാരത്' ആനുകൂല്യങ്ങളുടെ പൂർണമായ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പോർട്ടലിൽ പങ്കാളികളായി സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ് പോലുള്ള സംരംഭങ്ങൾക്കും രജിസ്റ്റർ ചെയ്യാം. മേരാ യുവ ഭാരത് പോർട്ടലിൽ  പേര്, മൊബൈൽ, ഇ-മെയിൽ, സ്ഥലം, പിൻകോഡ് തുടങ്ങിയ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് വെബ്സൈറ്റ്: https://mybharat.gov.in/yuva_register, ഫോൺ: 04812565335.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി