Hot Posts

6/recent/ticker-posts

ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു


ഇടപ്പാടി: രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതി ചൊവ്വ നാടിന് സമർപ്പിച്ചു. തോമസ് ചാഴികാടൻ എം.പി അനുവദിച്ച 10 ലക്ഷവും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 11 ലക്ഷവും ഉപയോഗിച്ച് 21 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് നടത്തിയിരിക്കുന്നത്.  

2003ല്‍ ആരംഭിച്ചതാണ് ഭരണങ്ങാനം പഞ്ചായത്ത് അരീപ്പാറ വാർഡിൽ പ്രവർത്തിക്കുന്ന ലക്ഷംവീട് കുടിവെള്ള പദ്ധതി. നിലവിൽ 150 വീടുകളിൽ മാത്രമാണ് വെള്ളം ലഭിച്ചിരുന്നത് എങ്കിൽ പുനർ നിർമ്മിച്ചതോടു കൂടി 230 ൽ അധികം വീടുകളിൽ ശുദ്ധജലം ലഭിക്കുന്നതിന് ഇടയാക്കും. മുപ്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ഓവർ ഹെഡ് ടാങ്ക്, മൂന്ന് കിലോമീറ്റർ വിതരണ ലൈനുകളും ആണ് പുതുതായി നിർമ്മിച്ചിരിക്കുന്നത്.

കുന്നേമുറി പാലത്തിനു സമീപമുള്ള കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് രണ്ടര കിലോമീറ്റർ അകലെ മുരിങ്ങ ലക്ഷംവീടിന് സമീപമുള്ള ടാങ്കിൽ വെള്ളം എത്തിച്ചാണ് വിതരണം നടത്തുന്നത്. അരിപ്പാറ, മുരിങ്ങ, ലക്ഷംവീട്, പനച്ചിക്കപ്പാറ, കൊച്ചു മണ്ണാറാത്ത്, പൈകട, ചിറയാത്ത്, വാളിപ്ലാക്കൽ ഭാഗങ്ങളിൽ ഉള്ളവരാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. 


ചൊവ്വ രാവിലെ 10 മണിക്ക് ലക്ഷംവീട് ടാങ്കിന് സമീപം സൊസൈറ്റി പ്രസിഡൻറ് സാബു വടക്കേമുറിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ലിസി സണ്ണി, ആനന്ദ് ചെറുവള്ളി, രാഹുൽ ജി കൃഷ്ണൻ, സൊസൈറ്റി സെക്രട്ടറി ത്രേസ്യാമ്മ താഴത്തുവരക്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതി രണ്ടാംഘട്ടം പൂർത്തിയായതോടുകൂടി ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി, അരിപ്പാറ വാർഡുകൾ സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ വാർഡുകളായി മാറിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. 

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു