Hot Posts

6/recent/ticker-posts

ശബരിമല തീർത്ഥാടകരോട് സർക്കാർ പകപോക്കുന്നു: പി.സി ജോർജ്



കോട്ടയം: നവകേരള സദസ്സിന് വേണ്ടി സർക്കാർ സംവിധാനങ്ങളെല്ലാം ദുരുപയോഗിച്ച സർക്കാർ ശബരിമല തീർത്ഥാടകരെ തീർത്തും അവഗണിക്കുകയാണ്. സ്ത്രീ പ്രവേശന വിഷയത്തിൽ പിണറായിക്കുണ്ടായ തിരിച്ചടിയിൽ പകപോക്കുവാനുള്ള ശ്രമമാണിതെന്ന് സംശയിക്കാം. തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ അനാവശ്യ നിബന്ധനകൾ തീർത്ഥാടകരുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് പി.സി ജോർജ് കുറ്റപ്പെടുത്തി.  

പരമ്പരാഗതമായി അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള തീർത്ഥാടകർ തീർത്ഥാടക വഴിയിൽ ഭക്ഷണം പാകം ചെയ്‌ത്‌ കഴിച്ചാണ് യാത്ര ചെയ്‌തിരുന്നത്. സർക്കാർ ഇതിന് നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കുന്നത് തീർത്ഥാടകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. 

നവകേരള സദസ്സിനുവേണ്ടി ഹോട്ടൽ ഉടമകളിൽ നിന്ന് വൻതുക പിരിവ് മേടിച്ചതിനുള്ള പ്രത്യുപകാരമായിട്ടേ സർക്കാരിൻ്റെ ഈ നീക്കം കണക്കാക്കാനാവൂ. തീർത്ഥാടകർക്ക് അടിയന്തിരമായി സഹായം ചെയ്‌തില്ലെങ്കിൽ സർക്കാർ ശക്തമായ തിരിച്ചടി നേരിടുമെന്നും പി.സി ജോർജ് പറഞ്ഞു.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു