Hot Posts

6/recent/ticker-posts

പൊൻകുന്നത്ത്‌ കാർ നിയന്ത്രണം വിട്ട് പുരയിടത്തിലേക്കു മറിഞ്ഞു; 5 പേർക്ക് പരുക്ക്



പൊൻകുന്നം: ശബരിമല തീർഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പുരയിടത്തിലേക്കു മറിഞ്ഞ് 5 പേർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ കർണാടക ബെല്ലാരി ഹർപ്പന തോടൂർ കെഞ്ചപ്പ (23), ഉജ്ജൈൻ ആലപ്പ പരശുരാമൻ (37), ദാവൻഗരെ ഹർപ്പനഹള്ളി ഉച്ചങ്കിദുർഗ സ്വദേശി ബി.നവീൻ (25), ഉജ്ജൈൻ സ്വദേശികളായ കിരൺ (28), രോഹിത് (24) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  


പൊൻകുന്നം – മണിമല റോഡിൽ ചെറുവള്ളി കാവുംഭാഗത്തിനു സമീപം ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീർഥാടക സംഘത്തിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. നിയന്ത്രണം വിട്ട് റോഡിൽ നിന്നു സമീപത്തെ പുരയിടത്തിലേക്കു ചാടിയ കാർ കുറച്ചുദൂരം ഓടിയ ശേഷമാണു മറിഞ്ഞത്.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു