Hot Posts

6/recent/ticker-posts

എൽഡിഎഫിന്റെ റബർ കർഷക സംഗമം പൊറാട്ട്നാടകം: സജി മഞ്ഞക്കടമ്പിൽ



കോട്ടയം: എൽഡിഎഫിന്റെ നേത്യത്വത്തിൽ കോട്ടയത്ത് നടന്ന റബർ കർഷക സംഗമം പൊറാട്ട് നാടകമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി. എൽഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന രണ്ടാം പിണറായി സർക്കാർ റബർ കർഷകരെ കബളിപ്പിച്ചതിന് ശേഷം
എൽഡിഎഫിന്റെ റബർ കർഷക സംഗമം എന്ന പേരിൽ റബർ കൃഷിക്കാരെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും സജി പറഞ്ഞു.

യുഡിഎഫ് സർക്കാർ റബർ കൃഷിക്കാർക്ക് വേണ്ടി തുടക്കം കുറിച്ച റബർ വില സ്ഥിരതഫണ്ട് പോലും നൽകാത്ത സംസ്ഥാന സർക്കാർ കേന്ദ്രത്തെ കുറ്റം പറഞ്ഞ് റബർ കൃഷിക്കാരുടെ മുന്നിൽ പുറം തിരിഞ്ഞു നിൽക്കുകയാണെന്നും സജി ആരോപിച്ചു.


റബറിന് ഉല്പാദന ചിലവായ ഇരുന്നൂറ് രൂപാ പോലും ലഭിക്കാത്ത സാഹചര്യത്തിൽ ഷെയിഡ് ഇടാൻ സർക്കാർ പ്രഖ്യാപിച്ച സബ്സിഡി പോലും നൽകാതെ ഇടതുപക്ഷം നടത്തുന്ന നാടകം അപഹാസ്യമാണെന്നും സജി കൂട്ടിചേർത്തു. ജനസദസുമായി കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി റബർ കർഷകരോട് ആത്മാർത്ഥത ഉണ്ടെങ്കിൽ വാഗ്ദാനങ്ങൾ പാലിക്കുവാനും അനുകൂല്യങ്ങൾ വിതരണം ചെയ്യുവാനും  തയാറകണമെന്നും സജി ആവശ്യപ്പെട്ടു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു