Hot Posts

6/recent/ticker-posts

സഹകരണ ടീം ഓഡിറ്റ് പദ്ധതി ജനുവരി മുതൽ കോട്ടയം ജില്ലയിൽ



കോട്ടയം: കോട്ടയം ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിൽ 2024 ജനുവരി മുതൽ ടീം ഓഡിറ്റ് പദ്ധതി നടപ്പാക്കാൻ മാമ്മൻ മാപ്പിള ഹാളിൽ ചേർന്ന ടീം ഓഡിറ്റ് വിശദീകരണയോഗത്തിൽ തീരുമാനമായി. സഹകരണമേഖലയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, വിശ്വാസ്യത ഉറപ്പുവരുത്തുക, സഹകരണ ഓഡിറ്റിനെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
  
വിശദീകരണയോഗം സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷത വഹിച്ചു. സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ്.ഷെറിൻ വിഷയാവതരണം നടത്തി. ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ ജില്ലാതല ടീം ഓഡിറ്റ് പദ്ധതി വിശദീകരിച്ചു. 

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർമാരായ എൻ.വിജയകുമാർ, എസ്.പ്രബിത്, സഹകരണസംഘം അഡീഷണൽ രജിസ്ട്രാർ എം.ജി പ്രമീള, അഡീഷണൽ ഡയറക്ടർ സോണിയ സോമൻ, സർക്കിൾ യൂണിയൻ ചെയർമാന്മാരായ കെ.എം.രാധാകൃഷ്ണൻ, കെ.പി സതീശ് ചന്ദ്രൻ നായർ, ജോൺസൺ പുളിക്കീൽ, ജോസഫ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. 


ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജീവനക്കാർ, കേരളാ ബാങ്ക് പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു