Hot Posts

6/recent/ticker-posts

യുഡിഎഫ് കുറ്റ വിചാരണ സദസ്സ്: പിണറായി സർക്കാർ ഭരണം തുടർന്നാൽ കേരളം പട്ടിണിയിലാകും: പി.ജെ ജോസഫ്



ഏറ്റുമാനൂർ: എഴുവർഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന പിണറായി ഭരണം ഇനിയും തുടർന്നാൽ കേരളം പട്ടിണിയിലാകുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. ജനസദസിന്റെ പേരിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ നികുതിപ്പണം ചിലവഴിച്ച് സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനും വെള്ളപൂശാൻ നടത്തുന്ന ആഘോഷയാത്രയാണെന്നും പി.ജെ ജോസഫ് കുറ്റപ്പെടുത്തി. 

റബറിന് 250 രൂപ വിലയാക്കും എന്ന LDF പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റാൻ കഴിയാത്തവർ കർഷക വഞ്ചന തുടരുകയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരിൽ നടന്ന കുറ്റ വിചാരണ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ എൽഡിഎഫ് സർക്കാരിനെതിരെ കുറ്റപത്രം അവതരിപ്പിച്ച് മുഖ്യ പ്രസംഗം നടത്തി.


ചാണ്ടി ഉമ്മൻ എം.എൽ എ, മുൻമന്ത്രി കെ.സി.ജോസഫ്, മുൻ എം.പി.ജോയി എബ്രാഹം, മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ്, പി.എ.സലിം, ഡോ:ഗ്രേസമ്മ മാത്യു, മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്, റ്റി.സി.അരുൺ, റ്റി.ആർ.മദൻലാൽ, തമ്പിചന്ദ്രൻ, ടോമി വേദഗിരി, പ്രിൻസ് ലൂക്കോസ്, ഫിലിപ്പ് ജോസഫ്, ജെറോയി പൊന്നാറ്റിൽ, ബിനു ചെങ്ങളം, സോബിൻ തെക്കേടം, ജയിസൺ ജോസഫ്, ജി.ഗോപകുമാർ, വി.ജെ.ലാലി, പി.എസ്.ജയിംസ്, പി.എം.സലിം, ടോമി പുളിമാൻതുണ്ടം, അബ്ദുൾ സമദ്, കെ.ജി.ഹരിദാസ്, പി.വി.മൈക്കിൾ, ബിജു കുമ്പിക്കൻ, ചിന്തു കുര്യൻ ജോയി, ജയിംസ് പ്ലാക്കിത്തൊട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ