Hot Posts

6/recent/ticker-posts

ടൂറിസം രം​ഗത്തെ വൻ മുന്നേറ്റം! ഇൻഷൂറൻസോടെ യാത്ര ചെയ്യാം കെ റ്റി ഡി എസി നൊപ്പം



കേരളത്തിൽ സർക്കാർ സഹകരണ മേഖലയിൽ ആദ്യമായി വിനോദസഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനോടൊപ്പം, ലേഡീസ് ഒൺലി സേഫ് ടൂറിസം( ഷി  ടൂറിസം),  ഫാമിലി, ഹണിമൂൺ ടൂർ പാക്കേജുകൾ, മറ്റേണിറ്റി ടൂറിസം പാക്കേജ്, വെഡിങ് ഡെസ്റ്റിനേഷൻ ടൂറിസം പാക്കേജ്, സുരക്ഷിത ടൂറിസം സ്കൂൾ ആൻഡ് കോളേജ് പാക്കേജ്, കാരവൻ ടൂറിസം,  ട്രാവൽസ്, ബഡ്ജറ്റ് റേറ്റ് ഹോട്ടൽ ആൻഡ് റിസോർട്ട് ബുക്കിംഗ്, ഹൗസ് ബോട്ട്, ക്രൂയിസ് ഷിപ്പ് ടൂറിസം തുടങ്ങി നിരവധി ബഡ്ജറ്റ് ടൂറിസം പാക്കേജുകൾ  അവരുടെ സ്വപ്ന യാത്രകൾക്കായി ഒരുക്കുന്നു.

അഗ്രി ടൂറിസം സ്റ്റാർട്ടപ്പ് വില്ലേജ്. കുടുംബശ്രീ ടൂറിസം ഡെവലപ്മെന്റ്, ഷെയർ ഹോംസ്, കാർബൺ ക്രെഡിറ്റ് പ്രോജക്ട്, ഹണി ടൂറിസം, തുടങ്ങി കേരളത്തിലെ 14 ജില്ലകളിലെ എല്ലാ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളും ഉൽപ്പന്നങ്ങളും വികസിപ്പിച്ച് കേരള സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണ് കെ റ്റി ഡി എസ് ലക്ഷ്യമിടുന്നത്. ഈ രംഗത്തെ K.T.D.S-ന്റെ ഇടപെടൽ മൂലം വരുന്ന അഞ്ച് വർഷം കൊണ്ട് പ്രത്യക്ഷത്തിലും പരോക്ഷമായും അയ്യായിരത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.

കെ ടി ഡി എസ് (കേരള ടൂറിസം ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് 4418) കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പ്രവർത്തിക്കുകയും വിനോദസഞ്ചാര മേഖലയിൽ അതുല്യമായ ചുവടുവെപ്പ് നടത്തുകയും ചെയ്യുന്നു. ഹെഡ് ഓഫീസ് വാഗമൺ, ഇടുക്കിയിലും ബ്രാഞ്ച് ഭരണങ്ങാനം, കോട്ടയത്തും കൂടാതെ ഇൻഫർമേഷൻ സെന്റര് കൊച്ചിയിലും പ്രവർത്തിച്ചു വരുന്നു. കെ ടി ഡി എസിൽ ധനകാര്യം, ടൂറിസം, ടൂറിസം ഡെവലപ്മെന്റ് ആൻഡ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് എന്നിങ്ങനെ മൂന്ന് ഡിവിഷനുകൾ പ്രവർത്തിക്കുന്നു.
  
നമ്മുടെ സംസ്ഥാനത്ത് ടൂറിസത്തിന്റെ ഭാഗമായി സഞ്ചാരം നടത്തുവാൻ എല്ലാ വിഭാഗം ആളുകൾക്കും കഴിയുന്ന തരത്തിൽ,പ്രത്യേകിച്ച് സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകി പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയുമായി ഉല്ലാസയാത്ര, ടൂർ ഫെഡുമായുള്ള വിദേശ യാത്ര, കർണാടകയിലെ കൈരളി എക്‌സ്‌പ്ലോറർ, മുംബൈ ആസ്ഥാനമായിട്ടുള്ള റിംസ് ഷിപ്പ് മാനേജ്മെന്റ് തുടങ്ങിയ വിവിധ ഏജൻസികളുമായി സഹകരിച്ച് സംസ്ഥാനത്ത് വിനോദസഞ്ചാരത്തിന്റെ ഭാഗമായി കെ ടി ഡി എസ് പ്രവർത്തിക്കുന്നു.
കേരളത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൂറിസം വികസനത്തിന്റെ ഭാഗമായി KTDS ന് അതിന്റേതായ പങ്കുണ്ട്.ഇതിന്റെ ഭാഗമായി 2024 ൽ കേരളത്തിൽ കോട്ടയം ജില്ലയിൽ വൈക്കം,തൃശ്ശൂർ,വയനാട്,കണ്ണൂർ,മലപ്പുറം, തിരുവനന്തപുരം, എന്നിവിടങ്ങളിലും  കേരളത്തിനു പുറത്തുമുള്ള പ്രധാന കേന്ദ്രങ്ങളിൽ തമിഴ്നാട്ടിൽ ചെന്നൈ,പോണ്ടിച്ചേരി, മഹാരാഷ്ട്രയിൽ മുംബൈ, ഗുജറാത്തിൽ സൂറത്ത്, എന്നിവിടങ്ങളിൽ ഇൻഫർമേഷൻ സെന്ററുകൾ ആരംഭിക്കുന്നു.


കെ റ്റി ഡി എസിന്റെ കോഴിക്കോട്  ജില്ലാ ഇൻഫർമേഷൻ സെന്റർ ബാലുശ്ശേരിയിൽ 15-12-2023 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അമാന ബിൽഡിംഗ്, കെ കെ ഹോസ്പിറ്റലിന് സമീപം കെ ടി ഡി എസ് പ്രസിഡന്റ് വി സജീവ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വച്ച് ബാലുശ്ശേരി എംഎൽഎ അഡ്വ: കെ എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്യും, ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യ പ്രഭാഷണവും, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വികെ അനിത, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജർ ജേക്കബ് സാം ലോപ്പസ് എൻ കെ, കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സ്റ്റേറ്റ് കോഡിനേറ്റർ പ്രശാന്ത് വിജയൻ, കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം കോഴിക്കോട് കോഡിനേറ്റർ ബിന്ദു ടി കെ, കണ്ണൂർ കോഡിനേറ്റർ റോയി കെ ജെ, വയനാട് കോഡിനേറ്റർ വർഗീസ് ചിരിയംകണ്ടത്തിൽ, കെടിഡിഎസ് വൈസ് പ്രസിഡന്റ്  സുരേഷ് കെ, ഡയറക്ടർ അശോക് കുമാർ, സെക്രട്ടറി ശരത് ചന്ദ്രൻ, സ്റ്റേറ്റ് ടൂറിസം കോഡിനേറ്റർ രാഹുൽ പി രാജ്, ടൂറിസം ക്ലബ് പ്രസിഡന്റ്  തോമസ് സെബാസ്റ്റ്യൻ മൂന്നാനപ്പള്ളി, മാസ് മാനേജിംഗ് ഡയറക്ടർ ഷംസുദ്ദീൻ ബാലുശ്ശേരി തുടങ്ങിയവർ പങ്കെടുക്കും.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു