പാലാ: ഹാക്ക് ചെയ്യപ്പെട്ട എപ്പാർക്കി ഓഫ് പാലാ എന്ന ഫേസ്ബുക്ക് പേജാണ് ഒരാഴ്ചക്കുള്ളിൽ തിരിച്ചു പിടിച്ചത്. പാലാ കേന്ദ്രമായ ബ്രൈറ്റ് മീഡിയ കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഫേസ്ബുക് പേജ് തിരിച്ചു പിടിച്ചതിന് പിന്നിൽ. ബി എം ടി വിയുടെ മദർ കമ്പനിയാണ് ബ്രൈറ്റ് മീഡിയ പാലാ. കമ്പനിയുടെ സോഷ്യൽ മീഡിയ ഡയറക്ടർ ജിന്റോയാണ് പ്രശ്നപരിഹാരത്തിന് നേതൃത്വം വഹിച്ചത്.
ഹാക്ക് ചെയ്യപ്പെട്ട ദിവസം തന്നെ രൂപതയുടെ മീഡിയ കമ്മീഷനിൽ നിന്നുള്ള വൈദികർ കമ്പനി ഡയറക്ടർ പ്രിൻസ് ബാബുവുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് അഡ്മിൻ മാരുടെ അതേ കംപ്യൂട്ടറിൽ നിന്ന് തന്നെ ഫെയ്സ് ബുക്കിന്റെ മദർ കമ്പനിയായ മെറ്റയെ നിരന്തരം ബന്ധപ്പെടുകയും സത്യാവസ്ഥ രേഖകൾ സഹിതം മെറ്റയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നുമാണ് പേജ് തിരിച്ച് കിട്ടിയത്.
പേജിന്റെ പൂർണ അധികാരം ഹാക്കർമാർക്ക് ലഭിച്ചതാണ് ഫേസ്ബുക്കിനെ സത്യം ബോധ്യപ്പെടുത്താനും പേജ് തിരികെ വാങ്ങാനും താമസം നേരിട്ടത്. അഡ്മിൻ മാരിൽ ഒരു വൈദികന്റെ പേഴ്സണൽ ഐ ഡി വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ട ശേഷവും പേജിന്റെ ബിസിനസ് മാനേജറിൽ ഹാക്കർ മാർ ശ്രദ്ധിക്കാതെ നിലനിന്നത് പേജ് തിരിച്ചു കിട്ടാൻ സഹായകമായി. സാധാരണ നിലയിൽ ഇത്തരത്തിൽ നഷ്ടപ്പെട്ട പേജ് പത്ത് ദിവസത്തോളം എടുത്താണ് തിരികെ പിടിക്കാറുള്ളത്. എന്നാൽ പാലാ രൂപതയുടെ പ്രധാന ഫെയ്സ്ബുക്ക് പേജിന്റെ പ്രാധാന്യം മറ്റു വൈദികരായ പേജ് അഡ്മിന്‍മാരുടെയും പ്രയത്‌നഫലമായി മെറ്റ കമ്പനിയെ ബോധ്യപ്പെടുത്തിയതാണ് ഏതാനും ദിവസം കൊണ്ട് തിരികെ പിടിക്കാന്‍ കാരണമായതെന്ന് ബ്രൈറ്റ് മീഡിയ കമ്പനി അധികൃതർ പറഞ്ഞു.
പാലാ ചെത്തിമറ്റത്താണ് ബ്രൈറ്റ് മീഡിയ കമ്മ്യൂണിക്കേഷൻസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ബി എം ടി വി ഓൺലൈൻ ചാനൽ, കണക്ട് പാലാ ആപ്പ് എന്നിവ ഈ കമ്പനിയുടെതാണ്. തീക്കോയി സ്വദേശിയായ പ്രിൻസ് ബാബു, നീലൂർ സ്വദേശി അമല കെ എം, ഐങ്കൊമ്പ് സ്വദേശികളായ ജിസ്മോൻ ജോസഫ് ഡിനു മനോജ് എന്നിവരാണ് കമ്പനി ഡയറക്ടർമാർ. ജിന്റോ ജോസഫിന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ മാനേജ്മെന്റ് ടീം തന്നെ കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. മൂന്ന് വർഷമായി പാലായിൽ പ്രവർത്തിക്കുന്ന കമ്പനി ഒട്ടേറെ വ്യക്തികളുടെ സോഷ്യൽ മീഡിയ സൈറ്റുകൾ കൈകാര്യം ചെയ്യുന്നുണ്ട്. പത്തോളം ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ വീണ്ടെടുത്തിട്ടുണ്ട്.