പാലാ: പാലാ മരിയസദനത്തിനൊരു കൈത്താങ്ങുമായി ഡിസംബർ 16ന് പാലായിൽ അടിപൊളി ക്രിസ്മസ് കരോളും ക്രിസ്മസ് ന്യൂ ഇയർ ഷോപ്പിംഗ് ഫെസ്റ്റിവലും ഒരുങ്ങുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്ത് വിംഗും പാലാ റോട്ടറി ക്ലബും മരിയസദനവും സംയുക്തമായി ബാൻഡും പാട്ടും അലങ്കാരങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീയും ഒക്കെയായി പാലാക്കാർക്കായി അടിപൊളി ക്രിസ്മസ് കരോൾ ഒരുങ്ങുന്നു.
വര്‍ഷങ്ങളായി നൂറുകണക്കിനു അശരണരേയും അലംബഹീനയേരും മനോരോഗികളെയും, മരുന്നും ആഹാരവും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന പാലാ മരിയസദനത്തിനു കൈത്താങ്ങ് ആകുന്നതിനു കൂടി വേണ്ടിയാണ് ക്രിസ്തുമസ്സ് ന്യൂ ഇയർ വരവറിയിച്ചു കൊണ്ട് ഈ ക്രിസ്മസ് കരോള്‍ നടത്തുന്നത്.
പാലായിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങും പാലാ റോട്ടറി ക്ളബും മരിയസദനവും സംയുക്തമായി നടത്തുന്ന ക്രിസ്മസ് കരോൾ ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് 6 ന് കൊട്ടാരമറ്റത്ത് പാലാ ഡിവൈഎസ്പി എ.ജെ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു ആരംഭിക്കുന്നു. തുടർന്ന് കരോൾ സംഗം പാലായുടെ മെയിൻ റോഡിലൂടെ സഞ്ചരിച്ചു ളാലം പാലം ജംഗ്ഷൻ ചുറ്റി കുരിശുപള്ളി ജംക്‌ഷനിൽ ക്രിസ്മസ് കേക്ക് വിതരണം ചെയ്തു സമാപിക്കുന്നു.
ക്രിസ്മസ് സ്റ്റാറും ക്രിസ്മസ് ട്രീയും പുൽക്കൂടും തുടങ്ങിയ ക്രിസ്മസ് ഫ്ളോട്ടുകൾ ഒരുങ്ങുന്ന ഈ ക്രിസ്റ്മസ് കരോളിൻ പാലായ്ക്ക് പുതിയ ഒരു ക്രിസ്തുമസ്സ് ദൃശ്യ വിരുന്ന് സമ്മാനിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഒട്ടനവധി സമ്മാനങ്ങളുമായി വ്യാപാരി വ്യവസായി ഏകോപനം സമിതി യൂത്ത് വിങ് സംഘടിപ്പിക്കുന്ന ക്രിസ്മസ് ക്രിസ്മസ് ന്യൂ ഇയർ ഷോപ്പിംഗ് ഫെസ്റ്റിവൽ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പാലായിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഷോപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പണുകൾ ജനുവരി മാസത്തിൽ നറുക്കെടുത്താണ് ആകർഷകമായ ഈ സമ്മാനങ്ങൾ വിതരണം നടത്തുന്നത്.