പാലാ: പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇന്നലെ (08-12-2023) ഹാക്ക് ചെയ്യപ്പെട്ടു. https://www.facebook.com/palaidioceseofficial?mibextid=ZbWKwL എന്ന പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രസ്തുത പേജിൽ വരുന്ന പോസ്റ്റുകൾക്ക് പാലാ രൂപത മീഡിയാ കമ്മീഷൻ ഉത്തരവാദി ആയിരിക്കുകയില്ലെന്നു മീഡിയാ കമ്മീഷൻ്റെ അറിയിപ്പിൽ പറയുന്നു.
ഇതു സംബന്ധിച്ച അറിയിപ്പ് രൂപതയുടെ മറ്റ് ഔദ്യോഗിക പേജുകൾ വഴി അറിയിച്ചിട്ടുണ്ട്. 46000 വരിക്കാരുള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇന്നലെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസംഗത്തിനു ശേഷം ഔദ്യോഗികമായി ഒന്നും പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ അശ്ലീല ചിത്രങ്ങൾ അടങ്ങിയ ഫേസ് ബുക്ക് സ്റ്റോറികൾ പേജ് ഹാക്ക് ചെയ്തവർ പുറത്ത് വിടുന്നുണ്ട്. ഇതു സംബന്ധിച്ചു സൈബർ സെല്ലിൽ പരാതി നൽകും.
പാക്കിസ്താൻ സ്വദേശിയുടെ അക്കൗണ്ടാണ് നിലവിൽ പാലാ എപ്പാർക്കിയുടെ പേജ് അഡ്മിൻ. ഷയാൻ നി എന്നാണ് ഈ അക്കൗണ്ടിന്റെ പേര്. heat1keel@gmail.com എന്ന മെയിൽ ഉപയോഗിച്ചാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. മൊബൈൽ നമ്പർ ഉപയോഗിച്ചിട്ടില്ല. എല്ലാവിധ സെക്യൂരിറ്റിയും ചെയ്തിരുന്ന പേജ് തെറ്റിധരിപ്പിക്കും വിധം അഡ്മിൻമാർക്ക് ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് ഹാക്ക് ചെയ്യപ്പെട്ടത്.