പാലാ: അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ ഇറക്കി പ്രതിഷ്ഠിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് മാതാവിനെ വണങ്ങാനായി ജൂബിലി പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
3 മണിക്ക് ചെണ്ട, ബാന്റുമേളം നടക്കും. 5 മണിയ്ക്ക് കത്തീഡ്രല്‍ പള്ളി, ളാലം പുത്തന്‍പള്ളി എന്നിവിടങ്ങളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 6 മണിക്ക് ആഘോഷകരമായ പ്രദക്ഷിണം ജൂബിലി പന്തലിലേക്ക് നടക്കും.
പ്രധാന തിരുനാള്‍ ദിനമായ 8-ാം തീയതി രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, 8 ന് പാലാ സെന്റ് മേരീസ് സ്‌കൂകൂളിലെ കുട്ടികള്‍ നടത്തുന്ന മരിയന്‍ റാലി, 9.30 ന് പ്രസുദേന്തി വാഴ്ച്ച എന്നിവ നടക്കും. 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11.45 ന് ജൂബിലി സാംസ്‌കാരികഘോഷയാത്ര, 12.45 ന് സി.വൈ.എം.എല്‍ സംഘടിപ്പിക്കുന്ന ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരം, 1.30 ന് ജൂബിലി കമ്മറ്റി സംഘടിപ്പിക്കുന്ന ബൈബിള്‍ ടാബ്ലോ മത്സരം എന്നിവ നടക്കും. 3.00 ന് ചെണ്ട, ബാന്റുമേളം അരങ്ങേറും. വൈകുന്നേരം 4 ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. വൈകിട്ട് 8.45 ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സമ്മാനദാനവും നടക്കും. 9-ാം തീയതി 11.15 ന് മാതാവിന്റെ തിരുസ്വരൂപം കുരിശുപള്ളിയില്‍ പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു സമാപനമാകും.