പാലാ: കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി പഠനം നടത്തിയ കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റിട്ട പ്രൊഫസർ സുശീൽ ഖന്നയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു. 41 അംഗങ്ങൾ ഉള്ള അഡ്വൈസറി ബോർഡാണ് ആദ്യഘട്ടത്തിൽ രൂപീകരിച്ചത്. ഇപ്പോൾ യാത്രക്കാരുടെ പ്രതിനിധികളായി 30 പേരെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു.
സെൻ്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കൻ, ഡിജോ കാപ്പൻ, കെ.സി.ചാക്കോ, പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം എന്നിവരും പുനസംഘടിപ്പിക്കപ്പെട്ട സമിതിയിൽ അംഗങ്ങളാണ്.
അതിൽ 21 പേർ കെഎസ്ആർടിസിയിലെ വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും, 7 പേർ നിയമസഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികളും, ഗതാഗത മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നും സർക്കാർ നോമിനേറ്റ് ചെയ്ത 4 പേരും, മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അതോറിറ്റി, ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പോലീസ് വകുപ്പ് എന്നിവയിൽ നിന്നായി 4 പേരും, 5 കെഎസ്ആർടിസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് നിലവിൽ അംഗീകരിച്ച അഡ്വൈസറി ബോർഡ്.