Hot Posts

6/recent/ticker-posts

പാലാ നഗര പ്രവേശന കവാടത്തിൽ ചെടികൾ നട്ട് ജോസ് കെ മാണി എം.പി



പാലാ: പുതു തലമുറ അവധിക്കാലം ഉപേക്ഷിച്ച് നാടിൻ്റെ ശുചിത്വത്തിനു വേണ്ടി പാഠ്യപദ്ധതിക്കും അപ്പുറത്ത് സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടുന്നത് മറ്റുള്ളവർക്ക് മാതൃക ആണെന്ന് ജോസ് കെ മാണി. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻെറ ഭാഗമായി നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും ശുചിത്വമിഷനും ചേർന്ന് ഒരുക്കുന്ന പദ്ധതിയാണ് സ്നേഹാരാമം. മാലിന്യ മുക്തമായ  പ്രദേശം പൂന്തോട്ടം ആക്കി മാറ്റുന്നതാണ് പദ്ധതി.   

പാലാ മുനിസിപ്പാലിറ്റി പാല ഗവൺമെൻറ് പോളിടെക്നിക് എൻഎസ്എസ് ടെക്നിക്കൽ സെല്ലുമായി ചേർന്ന് പാലാ മുൻസിപ്പാലിറ്റിയുടെ പ്രവേശന കവാടമായ മുണ്ടാങ്കൽ വാർഡ് 6 പുലിമലക്കുന്ന് കാനാട്ടുപാറ ഭാഗത്ത് സ്‌നേഹാരാമം ഒരുക്കുന്നു. മാലിന്യം വലിച്ചെറിയുന്നതിനെയും മാലിന്യം സൃഷ്ടിക്കുന്നതിനെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 

തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ, നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ, തദ്ദേശസമിതികൾ കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുക. ഈ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (29/ 12/ 2023) പാലാ ഗവൺമെൻറ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ അനി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച്  ജോസ് കെ മാണി എം പി നിർവഹിച്ചു.  


മുനിസിപ്പൽ വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. റ്റോബിൻ കെ അലക്സ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അനിത ആർ, സന്തോഷ് സി ജി, വോളണ്ടിയർ സെക്രട്ടറിമാരായ അഭിരാജ്, നന്ദന, പാലാ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ പ്രതിനിധികൾ, പാലാ ഗവൺമെൻറ് പോളിടെക്നിക് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഗീത എ എസ്, കമ്പ്യൂട്ടർ വിഭാഗം അധ്യാപകൻ സാജി മോൻ വി, ഇംഗ്ലീഷ് അധ്യാപിക അനി മാത്യു, ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെൻ്റിൽ നിന്നും ബിനുമോൻ ജോർജ്, നാൽപ്പതോളം എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു