Hot Posts

6/recent/ticker-posts

പാലാ നഗരസഭാ വൈസ് ചെയർപേഴ്സ‌ൺ സിജി പ്രസാദ് രാജിവച്ചു



പാലാ: സി.പി.എം. പ്രതിനിധിയായ പാലാ നഗരസഭാ വൈസ് ചെയർപേഴ്സ‌ൺ സിജി പ്രസാദ് രാജിവച്ചു. ഇടതു മുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി. കേരളാ കോൺഗ്രസ് (എം) നാണ് അടുത്ത രണ്ട് വർഷം വൈസ്ചെയർപേഴ്സൺ സ്ഥാനം.  

നഗരസഭാ സി.പി.എം. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.ബിനു പുളിക്കക്കണ്ടവുമായി കടുത്ത അഭിപ്രായ ഭിന്നത പുലർത്തിവരുന്ന സിജി പ്രസാദിന് ഭരണപക്ഷത്തുനിന്നുതന്നെ പല കാര്യങ്ങളിലും എതിർപ്പ് നേരിട്ടിരുന്നു. 

പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിക്കാൻ കഴിയാത്ത വൈസ് ചെയർപേഴ്സൺ എന്ന ചരിത്രവും സിജി പ്രസാദിനുണ്ട്. സിജി പ്രസാദ്കൊണ്ടുവന്ന ബജറ്റ് ധനകാര്യസ്റ്റാന്റിംഗ് കമ്മറ്റിയിൽപോലും പാസാക്കാനായില്ല. തുടർന്ന് കഴിഞ്ഞ വർഷം ചെയർപേഴ്സൺ ജോസിൻ ബിനോയാണ് ബജറ്റ് അവതരിപ്പിച്ചത്.


മുൻ ചെയർപേഴ്‌സൺമാരായ ലീന സണ്ണി, ബിജി ജോജോ എന്നിവരുടെ പേരുകളാണ് വൈസ് ചെയർപേഴ്സൺ സ്ഥാനത്തേയ്ക്ക് ഉയർന്ന് കേൾക്കുന്നത്. ആദ്യ ഊഴം ലീന സണ്ണിക്കും അവസാന വർഷം ബിജി ജോജോയ്ക്കും ലഭിക്കുമെന്നാണ് സൂചന.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു