ഇന്ന് (ഡിസംബർ 12) പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന നവകേരളസദസ്സിനോടനുബന്ധിച്ച് പാലാ ടൗണിലും പരിസരപ്രദേശങ്ങളിലും
ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത ക്രമീകരണം:
- കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും പുലിയന്നൂർ അമ്പലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ആർ. വി. ജംഗ്ഷനിലെത്തി ബൈപ്പാസ് റോഡുവഴി സിവിൽ സ്റ്റേഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി യാത്ര തുടരേണ്ടതാണ്.
- ഈരാറ്റുപേട്ടയിൽനിന്നു വരുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ബൈപ്പാസിലൂടെ യാത്ര തുടരേണ്ടതാണ്.
- പൊൻകുന്നം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പന്ത്രണ്ടാം മൈലിൽ നിന്നും കടപ്പാട്ടൂർ ബൈപ്പാസ് വഴി യാത്ര ചെയ്യേണ്ടതാണ്.
- തൊടുപുഴ റൂട്ടിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കിഴതടിയൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസിലൂടെ യാത്ര തുടരേണ്ടതാണ്.
- കോട്ടയം ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കടപ്പാട്ടൂർ ബൈപ്പാസു വഴി 12-ാം മൈൽ എത്തി പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ടതാണ്.
- പാലാ ഗവ. ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ സ്റ്റേഡിയം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 10.00 മണി വരെ വൺ വേ ഒഴിവാക്കി ഇരു വശത്തേയ്ക്കും ട്രാഫിക് അനുവദിക്കുന്നതാണ്.
പാർക്കിംഗ്:
- രാമപുരം, കരൂർ പഞ്ചായത്തുകളിൽ നിന്നുള്ള ബസുകൾ റിവർ വ്യൂ ((പ്രൈവറ്റ് ബസ് സ്റ്റാൻഡ്) റോഡിൽ പാർക്ക് ചെയ്യണം.
- മൂന്നിലവ്, തലനാട്, തലപ്പുലം, ഭരണങ്ങാനം പഞ്ചായത്തുകളിൽ റിവർ വ്യൂ (പ്രൈവറ്റ് ബസ് സ്റ്റാൻഡ്) റോഡിൽ ആളെ ഇറക്കി മുണ്ടുപാലം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
- കടനാട്, മേലുകാവ് പഞ്ചായത്തുകളിൽ നിന്നുള്ള ബസുകൾ റിവർ വ്യൂ ((പ്രൈവറ്റ് ബസ് സ്റ്റാൻഡ്) റോഡിൽ തൊടുപുഴ റോഡിൽ കാർമ്മൽ ആശുപത്രി ജംഗ്ഷൻ മുതൽ പ്രവിത്താനം ഭാഗത്തേക്ക് റോഡിന്റെ ഇടതുഭാഗത്തു പാർക്ക് ചെയ്യണം.
- പാലാ നഗരസഭ, മീനച്ചിൽ, മുത്തോലി പഞ്ചായത്തിൽ നിന്നുള്ള ബസുകൾ കുരിശുപള്ളി ജംഗ്ഷനിൽ ആളെ ഇറക്കി പാലാ തൊടുപുഴ റോഡിൽ കാർമ്മൽ ആശുപത്രി ജംഗ്ഷൻ മുതൽ പ്രവിത്താനം ഭാഗത്തേക്ക് റോഡിന്റെ ഇടതുഭാഗത്തു പാർക്ക് ചെയ്യണം.
- എലിക്കുളം, കൊഴുവനാൽ പഞ്ചായത്തുകളിൽ നിന്നുള്ള ബസുകൾ പാലാ മുനിസിപ്പൽ ലൈബ്രറി മുൻവശം ആളെ ഇറക്കി കടപ്പാട്ടൂർ ബൈപാസിൽ പാർക്ക് ചെയ്യണം.
- വി.വി.ഐ.പി. വാഹനങ്ങൾ പാലാ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
- വി.ഐ.പി. വാഹനങ്ങൾ പാലാ പഴയ പ്രൈവറ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.
- മറ്റു വകുപ്പുകളുടെ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും സെന്റ് തോമസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
- കൂടുതലായി വരുന്ന സ്വകാര്യ വാഹനങ്ങൾ ബൈ പാസ് റോഡിൽ പാർക്ക് ചെയ്യണം.