Hot Posts

6/recent/ticker-posts

പാലാ നവകേരള സദസ്: വികസന സെമിനാർ ശനിയാഴ്ച; വിളംബരജാഥ ഡിസംബർ 11ന്



പാലാ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി പാലായിൽ വികസന സെമിനാർ സംഘടിപ്പിക്കും. ശനിയാഴ്ച (ഡിസംബർ 9) രാവിലെ 10 മുതൽ നഗരസഭാ ഹാളിൽ 'മിന്നൽ പ്രളയവും ലഘൂകരണമാർഗങ്ങളും' എന്ന വിഷയത്തിലാണ് വികസന സെമിനാർ. ദുരന്ത നിവാരണ മേഖലയിലെ പ്രമുഖർ ക്ലാസെടുക്കും. 


ഇതുസംബന്ധിച്ച് നഗരസഭാ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. പാലാ നിയോജകമണ്ഡലം സംഘാടകസമിതി ജനറൽ കൺവീനറും ആർ.ഡി.ഒയുമായ പി.ജി.രാജേന്ദ്ര ബാബു ഒരുക്കം വിലയിരുത്തി. 

മണ്ഡലതല വിളംബരജാഥ ഡിസംബർ 11 നു പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മുതൽ സ്റ്റേഡിയം വരെ നടക്കും. ബാൻഡ് സെറ്റ്, ചെണ്ട മേളം, മറ്റു കലാപരിപാടികൾ എന്നിവ വിളംബരജാഥയ്ക്ക് മിഴിവേകും. ബൂത്തുതല പ്രവർത്തനങ്ങളായ വീട്ടുമുറ്റ സദസുകൾ, മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് വിതരണം, പങ്കെടുക്കുന്നവരുടെ പട്ടിക തയാറാക്കൽ തുടങ്ങിയവയുടെ പുരോഗതി വിലയിരുത്തി.


നഗരസഭ ഉപാധ്യക്ഷ സിജി പ്രസാദ്, പ്രൊഫ.ലോപ്പസ് മാത്യു, നഗരസഭാംഗങ്ങളായ സാവിയോ കാവുകാട്ട്, ആന്റോ ജോസ് പടിഞ്ഞാറേക്കര, ഷാജു വി.തുരുത്തൻ, തോമസ് പീറ്റർ, ബൈജു കൊല്ലംപറമ്പിൽ, ജോസ് ജെ.ചീരാംകുഴിയിൽ, സതി ശശികുമാർ, ആർ.സന്ധ്യ, ബിജി ജോജോ, ബിന്ദു മനു, മായ പ്രദീപ്, നഗരസഭ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു