Hot Posts

6/recent/ticker-posts

കവീക്കുന്ന് സെൻ്റ്.എഫ്രേംസ് യു.പി സ്കൂൾ ശതാബ്ദിയുടെ നിറവിൽ



കവീക്കുന്ന്: കവീക്കുന്ന് സെൻ്റ്.എഫ്രേംസ് യു.പി സ്കൂൾ ശതാബ്ദി ആഘോഷിക്കുന്നു. 1924 ൽ തൊമ്മൻകുര്യൻ ചീരാംകുഴി കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് കവീക്കുന്ന് സ്കൂൾ. പിന്നീട് എൽ.പി സ്കൂളായും 1968ൽ യു.പി സ്കൂളായും ഉയർത്തപ്പെട്ടു. പാലാ രൂപതയുടെ കീഴിൽ കവീക്കുന്ന് സെൻ്റ്.എഫ്രേംസ് പള്ളിയുടെ ഉടമസ്ഥതയിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. വിദ്യാഭ്യാസ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ എഫ്രേമിൻ്റെ നാമധേയത്തിലാണ് സ്കൂൾ അറിയപ്പെടുന്നത്. 


ഒരു കാലത്ത് കവീക്കുന്ന്, കൊച്ചിപ്പാടി, മൂന്നാനി, ഇളംതോട്ടം മേഖലകളിലെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ ആശ്രയമായിരുന്നു ഈ സ്കൂൾ. ഈ മേഖലയിലെ ആയിരക്കണക്കിനു വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ വിദ്യയുടെ ആദ്യാക്ഷരങ്ങൾ പഠിച്ച് പതിറ്റാണ്ടുകളായി ജീവിതത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിച്ചുവരുന്നത്.

സ്കൂളിലെ ശതാബ്ദി ആഘോഷ സമാപനം 2024 മാർച്ച് ആദ്യവാരം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് ഷോർട്ട് ഫിലിം നിർമ്മാണം, പൂർവ്വ അധ്യാപകരെ ആദരിക്കൽ, പൂർവ്വ വിദ്യാർത്ഥി സംഗമം, എക്സിബിഷൻ, കലാ - കായിക - സാഹിത്യ മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പ്, കാർഷികമേള, സാംസ്കാരിക സമ്മേളനം, സമരണിക പ്രകാശനം തുടങ്ങി വിവിധ പരിപാടികളും നടത്തും. 

ശതാബ്ദി ആഘോഷ സമാപന പരിപാടികളുടെ നടത്തിപ്പിനായി സ്കൂൾ മാനേജർ ഫാ.ജോസഫ് വടകര, സ്കൂൾ ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളമ്പുഴ, വാർഡ് കൗൺസിലർ ജോസ് ജെ ചീരാംകുഴി, മുൻ കൗൺസിലർ ആൻറണി മാളിയേക്കൽ, പിടിഎ പ്രസിഡൻ്റ് ടോണി ആൻറണി, പൂർവ്വ വിദ്യാർത്ഥികളായ എബി ജെ ജോസ്, നിധിൻ സി വടക്കൻ, റോയി തൈമുറിയിൽ, ടി എ തോമസ് തൈമുറിയിൽ, പി.സി കുര്യൻ പാലിയേക്കുന്നേൽ, കെ കെ തോമസ് കദളിക്കാട്ടിൽ, ജോസ് മുകാല, സോണിയ ബിനോയി, ജൂലി സുനിൽ, ബീന എഫ്രേം, തോമസ് മാത്യു, ജോൺസൺ പനയ്ക്കച്ചാലിൽ, ജോർജ് കൈതത്തറ പുത്തൻപുരയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി ജോയ്സ് റൂബി സെൻ, സിസ്റ്റർ കൃപ മൈക്കിൾ, ജോബിൻ ആർ തയ്യിൽ, പ്രിൻസി അലക്സ്, റ്റിന്റു അഗസ്റ്റ്യൻ, ശാലിനി ജോയി, ഷാലു ജോസഫ്, മെറിൻ ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു. 


ലോഗോ മത്സരം സംഘടിപ്പിക്കുന്നു

കവീക്കുന്ന്: കവീക്കുന്ന് സെൻ്റ്.എഫ്രേംസ് യു.പി സ്കൂൾ ശതാബ്ദിയുടെ ലോഗോയും സ്ളോഗണും തയ്യാറാക്കുന്നതിനായി മത്സരം സംഘടിപ്പിക്കുന്നു. ആർക്കും മത്സരത്തിൽ പങ്കെടുക്കാം. ഡിജിറ്റലായും അല്ലാതെയും ലോഗോ തയ്യാറാക്കാം. ലോഗോ, സ്ളോഗൺ മത്സര വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കും. മത്സരാർത്ഥികൾ ലോഗോയും സ്ളോഗണും 2024 ജനുവരി 15 നകം kaveekunnuschool100@gmail.com എന്ന ഇമെയിലിൽ അയച്ചു നൽകണമെന്ന് സംഘാടക സമിതി അറിയിച്ചു. വിശദ വിവരങ്ങൾ 9605261150 നമ്പരിൽ ലഭിക്കും.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു