പാലാ: പിജിഎം സ്കൂൾ ഓഫ് മ്യൂസിക് മുത്തോലിയും മെലഡി സ്കൂൾ ഓഫ് മ്യൂസിക് മുണ്ടക്കയവും സംയുക്തമായി നടത്തുന്ന വിവിധ ജില്ലകളിൽ നിന്നായി മുപ്പതോളം വയലിനിസ്റ്റുകൾ പങ്കെടുക്കുന്ന സിംഫോണിയസ് 23 എന്ന പേരിൽ 17.12.2023 ഞായറാഴ്ച വൈകിട്ട് 6.30ന് മെഗാ വയലിൻ കൺസേർട്ട് പാലാ ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിവിധ ജില്ലകളില്‍ നിന്നായി 30 ഓളം വയലിനിസ്റ്റുകള്‍ പങ്കെടുക്കും. വയലിന്‍ ഫാമിലിയിലെ വയലിന്‍ വിയോള സെല്ലോ എന്നിവയോടൊപ്പം പിയാനോയും ഉള്‍പ്പെടുത്തിയാണ് സിംഫോണിയസ് 23 ക്രമീകരിച്ചിരിക്കുന്നത്. പിജിഎം സ്‌കൂള്‍ ഓഫ് മ്യൂസിക് മുത്തോലിയുടെ ആനുവല്‍ ഡേ, മെറിറ്റ് ഡേയു ആഘോഷങ്ങളുടെ ഭാഗമായി 15 - ഓളം പ്രഫഷണല്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ആര്‍ട്ട് ഫെസ്റ്റും നടക്കും.
ആര്‍ട്ട് ഫെസ്റ്റില്‍ ദീപു വാഴൂരിന്റെ മാജിക് ഷോ, സിദ്ദി ഡാന്‍സ് സ്റ്റുഡിയോയുടെ സിനിമാറ്റിക് ഡാന്‍സ്, ബിജോയി സ്വരലയയുടെ ഫ്യൂഷ്യന്‍ പ്രോഗ്രാം എന്നിവയും നടക്കും. ആല്‍ബം സിംഗര്‍ അരുണിമ സോണി, ഫ്‌ലവേഴ്‌സ് കോമഡി ഉത്സവം ഫെയിം വിനോദ് മുണ്ടക്കയം, തബലിസ്റ്റ് സന്തോഷ് പാലാ തുടങ്ങിയവര്‍ പങ്കെടുക്കും.
വിവിധ കലാ മേഖലകളില്‍ മികവ് തെളിയിച്ച സീനിയര്‍ കലാകാരന്മാരായ കെ.എം ജോസഫ്, വയലിനിസ്റ്റ് സലിം രാഗമാലിക, സോണി ഫിലിപ്പ് കലാഗ്രാം, കെ.എം ജോസഫ് പാലാ കമ്മ്യൂണിക്കേഷന്‍, ടോം ജോസഫ് ചിത്രകലാദ്ധ്യാപകന്‍ എന്നിവരെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സജി മുത്തോലി, ബിജു പുലിക്കുന്ന്, പ്രശാന്ത് മുണ്ടക്കയം എന്നിവര്‍ പങ്കെടുത്തു.