Hot Posts

6/recent/ticker-posts

രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്ര തിരുവുത്സവം ഡിസംബർ 22 മുതൽ



പാലാ: പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2023 ഡിസംബർ 22 ന് കൊടിയേറി ഡിസംബർ 27 ന് ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. 23, 24, 25, 26 തീയതികളിൽ ഉത്സവ ബലി ദർശനം, പ്രസാദഊട്ട് എന്നിവ നടക്കും. 

22ന് വൈകിട്ട് 7 മണി മുതൽ തിരുവാതിര- കാശിനാഥാ മാത്യ സമിതി പള്ളിയാമ്പുറം, 8 മണിക്ക് ക്ഷേത്രം തന്ത്രി നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി പെരുമന ഇല്ലത്ത് മുരളി നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ്. 8.30 ന് പ്രശസ്ത‌ സോപാനസംഗീതജ്ഞൻ ശ്രീ.ഏലൂർ ബിജു അവതരിപ്പിക്കുന്ന സോപാനസംഗീതം. 9.30 ന് പ്രസാദഊട്ട്.

23ന് വൈകിട്ട് 7 മുതൽ മാസ്റ്റർ ഗൗതം മഹേഷ് അവതരിപ്പിക്കുന്ന സംഗീത സദസ്സ്, വയലിൻ താമരക്കാട് വിഷ്ണു നമ്പൂതിരി, മൃദംഗം തലനാട് മധു, ഘടം അയ്‌മനം രാധാകൃഷ്ണൻ. സമർപ്പണം തൗര്യത്രികം കലാമന്ദിർ രാമപുരം 9 മുതൽ കൊടിക്കീഴിൽ വിളക്ക്.

24ന് വൈകിട്ട് 5 30ന് അഷ്ടാഭിഷേകം പ്രദോഷപൂജ 7 മുതൽ 7:45 വരെ നാട്യാലയ ഐങ്കൊമ്പ് അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ 8 മുതൽ തത്വമസി ഭജന സംഘം കയ്യൂർ അവതരിപ്പിക്കുന്ന പൗരാണിക ഭജന.


25ന് 7 മുതൽ ശ്രീ സുബ്രഹ്മണ്യ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര, 7 30 മുതൽ ശാസ്ത്രീയ നൃത്ത സന്ധ്യ അവതരണം രാഗമാലിക പാലാ.

പള്ളിവേട്ട ദിനമായ 26ന് വൈകിട്ട് 7 മണിക്ക് എട്ടങ്ങാടി 8 മുതൽ പള്ളിയാമ്പുറം കാശിനാഥാ ബാലഗോകുലം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. 1മണിക്ക് പള്ളിവേട്ട വിളക്ക്.

27ന്‌ മുതൽ 12 വരെ കാഴ്‌ച ശ്രീബലി ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ, 12:30 മുതൽ ഓട്ടൻതുള്ളൽ അവതരണം ശ്രീ പാല കെ. ആർ മണി ആൻഡ് പാർട്ടി വൈകിട്ട് 4 30ന് ആറാട്ട് പുറപ്പാട്. 6 ന് ആറാട്ട് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രതീർത്ഥ കുളത്തിൽ 7 മുതൽ രാമപുരം നാട്യാഞ്ജലി അവതരിപ്പിക്കുന്ന നൃത്തമഞ്ജരി. 9.30 മുതൽ ആറാട്ട് എതിരേല്‌പ്, ആറാട്ട് വിളക്ക് ദീപകാഴ്ച, കൊടിയിറക്ക്, വലിയ കാണിക്ക, ഇരുപത്തഞ്ച് കലശാഭിഷേകം. സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് കെ.ബി.അനിൽ കുമാർ, സെക്രട്ടറി പി.രാധാകൃഷ്ണ‌ൻ, ട്രഷറർ എം സി രാധാകൃഷ്‌ണൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു