അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ പുതുതായി നിർമ്മിച്ച മോണ്ടളങ്ങളുടെ വെഞ്ചിരിപ്പ് കർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നാളെ രാവിലെ 10.45ന് നിർവഹിക്കും. പള്ളിയുടെ ഇരുവശങ്ങളിലുമായിട്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അരുവിത്തുറ പള്ളിയുടെ ശിൽപചാരുതയ്ക്ക് ഭംഗം വരാതെ എന്നാൽ വലിയ കലാവിരുതോടുകൂടിയാണ് ഈ മോണ്ടളങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
അരുവിത്തുറ പള്ളി തിരുനാളിലും വെള്ളിയാഴ്ചകളിലും പ്രധാന ദിവസങ്ങളിലെ തിരുക്കർമ്മങ്ങളിലും അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്കിനു ശമനം വരുത്തുന്നതിനും തീർഥാടകരുടെ സൗകര്യാർത്ഥവുമാണ് ഈ മോണ്ടളങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇതിനോടൊപ്പം, തെക്കുവശത്തെ മോണ്ടളത്തിൽ പ്രതിഷ്ഠിക്കുന്ന പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിന്റെ വെഞ്ചിരിപ്പും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
വികാരി റവ.ഡോ.ഫാ.അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, അസി. വികാരിമാരായ ഫാ.ജോയൽ പണ്ടാരപറമ്പിൽ, ഫാ.ജോസഫ് മൂക്കൻതോട്ടത്തിൽ, ഫാ.ജോയൽ കദളിയിൽ, ഫാ.സെബാസ്റ്റ്യൻ നടുത്തടം, ഫാ.ബിജു കുന്നക്കാട്ട്, കൈക്കാരൻമാരായ തോമസ് കുന്നക്കാട്ട്, ജോസുകുട്ടി കരോട്ട്പുള്ളോലിൽ, പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുന്നിലം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.