Hot Posts

6/recent/ticker-posts

കടുത്തുരുത്തി ബസ് ബേ ടെർമിനൽ നിർമ്മാണം ഉടൻ ആരംഭിക്കണം: സന്തോഷ് കുഴിവേലിൽ



കടുത്തുരുത്തി: കടുത്തുരുത്തി നിവാസികളുടെ ചിരകാല സ്വപ്നമായ കടുത്തുരുത്തി ബസ് ബെ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പറും, നിയോജക മണ്ഡലം പ്രസിഡന്റുമായ സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു.  

ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി മണഡലം പ്രവർത്തകയോഗം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സന്തോഷ് കുഴിവേലി. വലിയ തോടിന് കുറുകെ ബസ് ബേ ടെർമിനൽ നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ 4 കോടി രൂപ രണ്ടായിരത്തി ഇരുപത്തിയൊന്നിൽ അനുവദിച്ചതായി എംഎൽഎ അറിയിച്ചിരുന്നു. 



ജില്ലയിൽ ആദ്യമായാണ് കോട്ടയം – എറണാകുളം റോഡരികിൽ പാലത്തോടു ചേർന്ന് തോടിനു മുകളിൽ ബസ് ടെർമിനൽ പദ്ധതി നടപ്പാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗം കടുത്തുരുത്തി വലിയ തോടിന് സമീപത്ത് മണ്ണ് പരിശോധന നടത്തിയ ശേഷം തയാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച പദ്ധതിക്ക് രൂപം നൽകിയത്. സംസ്ഥാന സർക്കാരിന്റെ ഡിസൈൻ വിഭാഗം അംഗീകരിച്ച രൂപരേഖ പരിഗണിച്ചാണ് എ.എസ് കമ്മിറ്റി ഫണ്ട് അനുവദിച്ചത്. 


കടുത്തുരുത്തി ടൗണിൽ ബസ് സ്റ്റാൻഡ് ഇല്ലാത്തത് മൂലം യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. പാപ്പച്ഛൻ വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. രാഖി സഖറിയാ, അഗസ്റ്റ്യൻ ചിറയിൽ, അനിൽ കാട്ടാത്തുവാലയിൽ, സന്ദീപ് മങ്ങാട്, സൈജു പാറശേരിമാക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി