Hot Posts

6/recent/ticker-posts

കർഷക വിരുദ്ധ കേന്ദ്രനയങ്ങൾക്കെതിരെ വാതുറക്കാത്ത എം.എൽ.എ മാപ്പുപറയണം: പ്രൊഫ.ലോപ്പസ് മാത്യു



കടുത്തുരുത്തി: റബ്ബർ വില ഉയർത്തുവാൻ ബാധ്യതപ്പെട്ട കേന്ദ്ര ഗവൺമെന്റിനെതിരെ ഒരക്ഷരം ഉരിയാടാതെ റബ്ബർ കർഷകരെ കബളിപ്പിക്കാൻ തിരുന്നക്കരയിലേക്ക് ലോങ്ങ് മാർച്ച് നടത്തിയ കടുത്തുരുത്തി എംഎൽഎ മോൺസ് ജോസഫ് റബ്ബർ കഷകരോട് മാപ്പുപറയണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു.  

കടുത്തുരുത്തി നിയോജകമണ്ഡലത്തോടുള്ള എംഎൽഎയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും റബർ കർഷകരുടെ പേരിൽ നടത്തുന്ന സമരാഭാസം ജനങ്ങളുടെ മുൻപിൽ തുറന്നുകാട്ടുന്നതിനു വേണ്ടിയും യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാണക്കാരിയിൽ നിന്ന് മുട്ടുചിറയിലേയ്ക്ക് വാഹന പ്രചരണ ജാഥയും തുടർന്ന് മുട്ടിച്ചിറയിൽ നിന്ന് കടുത്തുരുത്തിയിലേക്ക് ഷോട്ട് മാർച്ചും പൊതുസമ്മേളനവും നടത്തി കേരള യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനിക്കൽ മാർച്ച് നയിച്ചു. 



സമ്മേളനം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴിക്കാടൻ, ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ, സഖറിയാസ് കുതിരവേലി, പാർട്ടി നിയോജക മണ്ഡലം തോമസ് റ്റി.കീപ്പുറം, അഡ്വ.ബോസ് അഗസ്റ്റിൻ, KSC (M) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ വിനു കുര്യൻ, യൂജിൻ ജോസഫ്, അലക്സാണ്ടർ കുതിരവേലി, പ്രവീൺ പോൾ, അനിഷ് വാഴപ്പള്ളി, ജോർജ്ജ് പാലയ്ക്കാത്തടം, അര്യൺ ജേക്കബ്ബ് തോട്ടത്തിൽ, ബിനു പൗലോസ്, ആൽബിൻ തുമ്പലേട്, ജിനോ മോൻ തെങ്ങുംപള്ളി, മനു ജോർജ് തൊണ്ടിക്കൽ, ജിമോൻ കിടങ്ങൂർ, ജേൺസൺ ജേക്കബ്ബ്, ജോബിൻ കൂനംമാക്കിൽ, ഷാനു ജെയിംസ്, ജേക്കബ് കിണറ്റുങ്കൽ, അലൻ തെങ്ങുംപള്ളി തുടങ്ങിയവർ സംസാരിച്ചു.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി