കോട്ടയം: വിലയിടിവ് കാരണം ദുരിതത്തിലായ റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചു. റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 170 രൂപയില്‍ നിന്നും 250 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു സന്ദര്‍ശത്തിലെ പ്രധാന ആവശ്യം.
റബര്‍ കര്‍ഷകര്‍ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തില്‍ റബര്‍ കൃഷി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. റബര്‍കൃഷിയുമായി മുന്നോട്ടുപോയാല്‍ ജീവിക്കാന്‍ കഴിയില്ലെന്ന കര്‍ഷകരുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.