Hot Posts

6/recent/ticker-posts

കേരള സർക്കാർ റബ്ബർ വിലസ്ഥിരതാപദ്ധതി വാഗ്ദാനം നടപ്പാക്കണം: നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ്



കോട്ടയം: കേരള സർക്കാർ റബ്ബർ വിലസ്ഥിരതാപദ്ധതി വാഗ്ദാനം 250 രൂപ നടപ്പാക്കണം എന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ( NFRPS). റബ്ബർ വില സ്ഥിരതാ ഫണ്ടിൽ എട്ടാം ഘട്ടമായ 2022 - 2023 ൽ  600 കോടി രൂപ മാറ്റി വച്ചിരുന്നെങ്കിലും കർഷകർക്ക് കൊടുത്തത് 124 കോടി മാത്രമാണ്. 1959 റബ്ബറുത്പാദകസംഘങ്ങൾ മുഖേന ഇതുവരെ 5,44,650 കർഷകർ ഇതുവരെ റബ്ബർ സ്ഥിരതാ പദ്ധതിയിൽ (RPIS) രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ  ഈ   പദ്ധതി വഴി റബ്ബർ കർഷകർക്ക് ലഭിച്ചിരുന്ന ആനുകൂല്യം മുടങ്ങിയിരിക്കയാണ്. റബ്ബർ ഉത്പാദക സംഘങ്ങൾ വഴി റബ്ബർ വിറ്റതിന്റെ ബില്ലുകൾ  ആപ്പ് ലോഡ് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ആയ  നാഷണൽ  ഇൻഫോർമാറ്റിക്സിന് സംസ്ഥാന സർക്കാർ നൽകാൻ ഉള്ള സർവീസ് ചാർജ് നല്കാത്തതുകൊണ്ടാണ് രണ്ട് മാസമായി റബ്ബർ കർഷകർക്ക് ബില്ലുകൾ അപ്പ് ലോഡ് ചെയ്യാൻ സാധിക്കാത്തത്. ഈ പ്രശ്നം പരിഹരിക്കാനും കഴിഞ്ഞ ഏപ്രിൽ മുതൽ റബ്ബർ കർഷകർക്ക് നൽകാനുള്ള കുടിശിക തുക കൊടുക്കാനും കേരള  സർക്കാർ തയ്യാറാകണം. ഇടതു മുന്നണി റബ്ബറിന് 250 രൂപ നൽകും എന്ന വാഗ്ദാനം  നടപ്പാക്കാൻ അവതരിപ്പിക്കാൻ പോകുന്ന ബഡ്ജറ്റിലൂടെ നടപടി ഉണ്ടാകണമെന്ന് റബ്ബർ കർഷകരുടെ സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേർഷ്സ് സൊസൈറ്റീസ് ആവശ്യപ്പെട്ടു.


കേന്ദ്ര സർക്കാർ റബ്ബർ കർഷകരെ ദ്രോഹിക്കുന്ന നയങ്ങൾ തിരുത്തുവാനും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യവസായികൾ റബ്ബർ ഇറക്കുമതി ചെയ്യുമ്പോൾ  സർക്കാരിന് ലഭിക്കുന്ന നികുതി രാജ്യത്തെ കർഷകർക്ക് നൽകാനും,  കാർബൺ ക്രഡിറ്റ് ഫണ്ടിൽ നിന്നും ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനം കർഷകർക്ക് ലഭ്യമാക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. കോംപറ്റീഷൻ ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചതിന്  കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) വൻകിട റബ്ബർ വ്യവസായികൾക്ക് ചുമത്തിയ പിഴത്തുകയായ 1,788 കോടി രൂപ റബ്ബർ ഉത്പാദകർക്ക്  നൽകിയാൽ ആത്‍മഹത്യമുനമ്പിൽ നിൽക്കുന്ന റബ്ബർ കർഷകന് ആശ്വാസമാകും. സ്വാമിനാഥൻ റിപ്പോർട്ട് അനുസരിച്ച് 2018  ലെ കേന്ദ്ര ബജറ്റ് കർഷകർക്ക് 50% ആദായം ഉറപ്പാക്കുന്നതിന് കൃഷിച്ചെലവിന്റെ 1.5 ഇരട്ടി എംഎസ്പി നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  ഈ  വാഗ്ദാനം നാളിതുവരെ നടപ്പാക്കിയിട്ടില്ല. ചുരുക്കത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വികല നയങ്ങൾ മൂലമാണ് ഇന്ത്യയിലെ കർഷകർ ദുരിതമനുഭവിക്കുന്നത്. നാടിന്റെ സാമ്പത്തിക സുസ്ഥിതിക്ക് കർഷക സംരക്ഷണത്തിലൂടെ മാത്രമേ സാധ്യതസ്യുള്ളൂവെന്ന് അറിയുന്ന ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകഥ കർഷകർ മനസിലാക്കി വോട്ട് ഉപയോഗിച്ചില്ലെങ്കിൽ കർഷക സമൂഹം ഇല്ലാതെയാകും എന്ന് യോഗം വിലയിരുത്തി.   



റബ്ബർ കർഷകരെ അവഗണിക്കുന്നതിന് എതിരെ കർഷകരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി വരുന്ന ലോകസഭ ഇലക്ഷനിൽ റബ്ബർ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥാനാർഥികൾക്ക് രാഷ്ട്രീയത്തിന് അതീതമായി വോട്ട് ചെയ്യുന്നതിനുള്ള ക്യാമ്പയിൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് (എൻ എഫ് ആർ പി സ് ) ദേ​​ശീ​​യ പ്രസിഡന്റ്‌ ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി അധ്യക്ഷത വഹിച്ചു. താഷ്‌കന്റ് പൈകട ഇടമറുക്, കെ.വി.ദേവസ്യ കാളംപറമ്പിൽ കോഴിക്കോട്, പി.കെ കുര്യാക്കോസ് ശ്രീകണ്ടാപുരം, പ്രദീപ്‌ കുമാർ പി മാർത്താണ്ഡം, ഡി സദാനന്ദൻ ചക്കുവരക്കൽ കൊട്ടാരക്കര, സി.എം.സെബാസ്റ്റ്യൻ ചാമക്കാലായിൽ കാഞ്ഞിരപ്പള്ളി, രാജൻ ഫിലിപ്സ് കർണാടക, ജോയി കുര്യൻ കോഴിക്കോട്, ജോർജ്ക്കുട്ടി മങ്ങാട്ട്  കോതമംഗലം, കെ.പി. പി. നബ്യാർ കണ്ണൂർ, ഹരിദാസ് മണ്ണാർക്കാട് പാലക്കാട്‌ എന്നിവർ പ്രസംഗിച്ചു.






Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു