Hot Posts

6/recent/ticker-posts

ആത്മഹത്യാ ഭീഷണിയുമായി യുവാവ് വൈദ്യുതി ടവറിന് മുകളിൽ



പാലാ: ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് ടവറിനു മുകളില്‍ കയറി. കട്ടച്ചിറയില്‍ കൂടംകുളം വൈദ്യുതി ലൈനിന്റെ ടവറിലാണ് യുവാവ് കയറി നിലയുറപ്പിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട അമ്പാറനിരപ്പേല്‍ പ്രദീപ് ആണ് ടവറിനു മുകളില്‍ കയറിയിരിക്കുന്നത്.  

ഇയാളുടെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ മോഷണം പോയെന്നും, മക്കള്‍ ചൈല്‍ഡ് ലൈനില്‍ ആണെന്നും, ജീവിക്കാന്‍ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് ആവശ്യം. ഇതിനുമുമ്പും ഇയാള്‍ പാലായില്‍ വൈദ്യുതി ടവറില്‍ കയറി ഭീഷണിമുഴക്കിയിരുന്നു. 

പാലായില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും, വിവിധ കെഎസ്ഇബി ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാരും പാലായില്‍ നിന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ളവരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കിടങ്ങൂര്‍ പോലീസുംസ്ഥലത്തുണ്ട്. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്