Hot Posts

6/recent/ticker-posts

പൂഞ്ഞാർ ഡിവിഷനിൽ ടൂറിസം പദ്ധതികൾക്കായി ഒരു കോടി: അഡ്വ.ഷോൺ ജോർജ്



കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് അറിയിച്ചു. മൂന്നിലവ് കട്ടിക്കയം അരുവിയുടെ സുരക്ഷയ്ക്കും നവീകരണത്തിനും – 10 ലക്ഷം, മാർമല അരുവിയിൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് – 10 ലക്ഷം, വാഗമൺ വഴിക്കടവിൽ കുളം നിർമ്മാണം – 15 ലക്ഷം, വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, കട്ടിക്കയം അരുവി, മാര്‍മല അരുവി, ഈരാറ്റുപേട്ട – വാഗമൺ റോഡ്, കുരിശുമല, തങ്ങൾ പാറ, മുരുകൻ മല എന്നിവിടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നതിന് – 15 ലക്ഷം. 

ഇലവീഴാപൂഞ്ചിറയിൽ ടേക്ക് എ ബ്രേക് നിർമ്മാണം – 10 ലക്ഷം, മൂന്നിലവ് വാളകം ഭാഗത്ത് ചെക്ക് ഡാം നിർമ്മിക്കുന്നതിന് - 10 ലക്ഷം, ഈരാറ്റുപേട്ട – വാഗമൺ റോഡിൽ ടേക്ക് ബ്രേക്ക് നിർമ്മാണം – 30 ലക്ഷം, ഇലവീഴാപൂഞ്ചിറ കാനോൻ തോട്ടിൽ കലുങ്കും റോഡും നിർമ്മിക്കുന്നതിന് – 10 ലക്ഷം എന്നീ പദ്ധതികൾക്കായാണ് പണം അനുവദിച്ചിരിക്കുന്നത്.

വരുന്ന രണ്ടു വർഷത്തിനുള്ളിൽ കേരള ടൂറിസം ഭൂപടത്തിൽ പൂഞ്ഞാർ ടൂറിസം എന്ന ബ്രാൻഡ് ഇടം പിടിക്കുമെന്ന് ഷോൺ ജോർജ് പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു