Hot Posts

6/recent/ticker-posts

കേരള പ്രൊഫഷണൽസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായി അലക്സാണ്ടർ സക്കറിയാസ് കുതിരവേലിയെ നോമിനേറ്റ് ചെയ്തു



കോട്ടയം: കേരള പ്രൊഫഷണൽസ് ഫ്രണ്ടിന്റെ സോഷ്യൽ വർക്ക് മേഖലകളിൽ ജോലിചെയ്യുന്ന പ്രൊഫഷണൽസിനെ കോർഡിനേറ്റ് ചെയ്യുവാനുള്ള ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയായി അലക്സാണ്ടർ സക്കറിയാസ് കുതിരവേലിയെ സംസ്ഥാന നേതൃത്വം നോമിനേറ്റ് ചെയ്തു. 

സംസ്ഥാന പ്രസിഡന്റ് ഡോ.ബിബിൻ കെ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. എം.എസ്.ഡബ്ലിയൂ ബിരുദധാരിയായ അദ്ദേഹം. മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സക്കറിയാസ് കുതിരവേലിയുടെ മകനാണ്. 

ആശ വർക്കർമാരുടെ ഹോണറേറിയം വിതരണത്തിനും ദേശീയ ആരോഗ്യ മിഷനു (എൻഎച്ച്‌എം) മായി 99.16 കോടി രൂപ അനുവദിച്ച സംസ്ഥാന സർക്കാർ നടപടിയെ യോഗം അഭിനന്ദിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിൽ പോലും ബഡ്ജറ്റ് വിഹിതത്തിന് പുറമേയാണ് സോഷ്യൽ വർക്ക് മേഖലയിൽ സർക്കാർ കൂടുതൽ തുക അനുവദിക്കുന്നത് എന്നത് ഈ മേഖലയിൽ ജനങ്ങളോടുള്ള സർക്കാരിന്റെ കരുതൽ വ്യക്തമാക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. 


മറുസൈഡിൽ ആരോഗ്യ മേഖലയിൽ പോലും കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. സന്തോഷ് കുഴിക്കാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മിലിന്ദ് തോമസ് തേമാലിൽ, സംസ്ഥാന വൈസ് പ്രസിഡന്റുരായ ബേബി സെബാസ്റ്റ്യൻ, സാജൻ, അലക്സാണ്ടർ സക്കറിയാസ് കുതിരവലി എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി