Hot Posts

6/recent/ticker-posts

പുരസ്‌കാരനിറവിൽ ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്



കോട്ടയം: സംസ്ഥാനത്തെ മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർക്കുള്ള പുരസ്‌കാരം കോട്ടയത്തിന്. ജില്ലാ കോ-ഓർഡിനേറ്ററും പാമ്പാടി കെ.ജി. കോളജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.വിപിൻ കെ.വർഗീസാണ് പുരസ്‌കാരത്തിന് അർഹനായത്.    


തൃക്കാക്കര ഭാരത് മാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ സമ്മദിദാനദിനം സംസ്ഥാനതല ഉദ്ഘാടന വേദിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായ സഞ്ജയ്കൗളിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടുവർഷം കൊണ്ട്  അയ്യായിരത്തിധികം വിദ്യാർഥികൾ, 45 ഭിന്നശേഷിക്കാർ, 52 പട്ടിക വർഗക്കാർ, ഒൻപത് ട്രാൻസ്‌ജെൻഡേർസ് എന്നിവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനായി. 



എൻ.എസ്.എസ്- എൻ.സി.സി ക്യാമ്പുകളിൽ 40 ബോധവത്കരണ ക്ലാസുകൾ, കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ബസിലുള്ള പ്രചാരണം, ജില്ലയിലെ നാലു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക ബോധവത്കരണ പരിപാടി തുടങ്ങിയ നിരവധി പ്രവർത്തനങ്ങളും നടപ്പാക്കി. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, ഇലക്ടറൽ ലിറ്ററസി ക്ലബ് എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ജില്ലയെ നേട്ടത്തിലെത്തിച്ചത്.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ