Hot Posts

6/recent/ticker-posts

ജലജീവൻ പദ്ധതി: രണ്ടാംഘട്ട ജലവിതരണ പൈപ്പ് സ്ഥാപിക്കൽ തുടങ്ങി



കോട്ടയം: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ കീഴിൽ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ ഗ്രാമപഞ്ചായത്തുകൾക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകളിലെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം മാന്തുരുത്തിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു.  

രണ്ടുഘട്ടമായി 236.56 കോടിരൂപയാണ് ചെലവഴിക്കുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ട്രീറ്റ്മെന്റ് പ്ലാന്റ്, അതത് പഞ്ചായത്തുകളിൽ ഓവർഹെഡ് ടാങ്ക് എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും വാട്ടർ അതോറിറ്റിക്ക് ലഭ്യമാക്കി. കങ്ങഴ പഞ്ചായത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. മൂന്ന് പഞ്ചായത്തുകളിലുമായി 21000 കണക്ഷനുകളാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്. പ്രതിദിനം 12 ദശലക്ഷം ലിറ്റർ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റാണ് സ്ഥാപിക്കുന്നത്. 

ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ടാങ്ക് എന്നിവയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മൂന്നു പഞ്ചായത്തുകളിലും നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ അപര്യാപ്തതകളും മറികടക്കാനാകും. മണിമലയാറ്റിൽ ഉള്ളൂർ പടിയിൽ നിന്ന് വെള്ളം പമ്പുചെയ്ത് നെടുംകുന്നം പഞ്ചായത്തിലെ പ്ലാന്റിൽ ട്രീറ്റുചെയ്ത് അതത് പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന ഓവർഹെഡ് ടാങ്കുകളിൽ ശേഖരിച്ചാണ് ശുദ്ധജലം വിതരണം ചെയ്യുക.


കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ ബീന, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി.വി.സോമൻ, ജില്ലാ പഞ്ചായത്ത് അംഗം ഹേമലതാ പ്രേംസാഗർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലതാ ഉണ്ണികൃഷ്ണൻ, വർഗീസ് ജോസഫ്, നെടുങ്കുന്നം പഞ്ചായത്ത് സ്ഥിരം സമിതിയംഗം രാജമ്മ രവീന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലാമിയ എലിസബത്ത് ജോസഫ്, ജോ ജോസഫ്, കെ.എൻ ശശീന്ദ്രൻ, വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡംഗം ഷാജി പാമ്പൂരി എന്നിവർ പങ്കെടുത്തു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു