Hot Posts

6/recent/ticker-posts

കടപ്ലാമറ്റത്തെ റോഡുകളുടെ നവീകരണത്തിനായി ജോസ് കെ മാണി എം.പിക്ക് നിവേദനം



കോട്ടയം: നാളുകളായി തകർന്നു വാഹന ഗതാഗതം ദുഷ്കരമായ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളായ കുമ്മണ്ണൂർ - കടപ്ലാമറ്റം - വയലാ - വെമ്പളളി റോഡും, കടപ്ലാമറ്റം ഹോസ്പിറ്റൽ ജംഗ്ഷൻ - ആണ്ടൂർ ലിങ്ക് - പാളയം - ചേർപ്പുങ്കൽ റോഡും, പ്രളയത്തിൽ തകർന്ന വയല കല്ലോലിപ്പാലം പുതുക്കിപ്പണിയുന്ന പ്രവർത്തിയും 2024-25 വർഷത്തെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി ജോസ് കെ മാണി എം.പി ക്ക് നിവേദനം നൽകി. 
 
ധനകാര്യ മന്ത്രി ബാലഗോപാലുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് എം.പി നിവേദക സംഘത്തിന് ഉറപ്പ് നൽകി. കേരള കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് റ്റി.കീപ്പുറത്തിൻ്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം പ്രസിഡണ്ട് ബേബി കുടിയിരിപ്പിൽ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ തോമസ് പുളുക്കിയിൽ, കേരള യൂത്ത് ഫ്രണ്ട് (എം) കടപ്ലാമറ്റം മണ്ഡലം പ്രസിഡൻറ് മനു ജോർജ് തൊണ്ടിക്കൽ തുടങ്ങിയവരാണ് ജോസ് കെ മാണി എംപിയെ സന്ദർശിച്ച് നിവേദനം നൽകിയത്.




Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ