Hot Posts

6/recent/ticker-posts

എൽ.ഡി.എഫ് സർക്കാർ വന്നശേഷം അടിസ്ഥാന മേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടായി: മന്ത്രി മുഹമ്മദ് റിയാസ്



കോട്ടയം: സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നബാർഡിൽ നിന്നുള്ള സഹായത്തോടെ അഞ്ചു കോടി രൂപ മുടക്കി നവീകരിക്കുന്ന കാഞ്ഞിരം - മലരിക്കൽ റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ വികസന മേഖലയിലുള്ള മുന്നേറ്റത്തിന്റെ പ്രധാന കാരണം പശ്ചാത്തല സൗകര്യങ്ങളിലെ വികസനമാണെന്നും എൽ.ഡി.എഫ് സർക്കാർ വന്നശേഷം അടിസ്ഥാന മേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടായെന്നും മന്ത്രി പറഞ്ഞു.  

കാഞ്ഞിരം മലരിക്കൽ റോഡ് യാഥാർത്ഥ്യമാകുമ്പോൾ ടൂറിസത്തിന്റെ അനന്ത സാധ്യതകളും തുറക്കുമെന്ന് കാഞ്ഞിരത്ത് നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ - തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന പാതകളെല്ലാം ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിക്കാൻ സാധിച്ചെന്നും പഞ്ചായത്ത്‌ റോഡുകൾ മാത്രമാണ് ഇനി ഈ നിലവാരത്തിൽ പൂർത്തീകരിക്കാൻ ഉള്ളതെന്നും മന്ത്രി പറഞ്ഞു. 




ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ എല്ലാം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ത്രോബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ കാഞ്ഞിരം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ വി.എം ഹർദ്ദീൻ അഹമ്മദ്, ആൽബിൻ ജെയിംസ്, ആസിഫ് നവാസ്, എം.ആർ വസുദേവ്, സംസ്ഥാന ടെന്നിക്കോട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഹരി കൃഷ്‌ണൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. 


തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ.മേനോൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, പഞ്ചായത്ത്‌ സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.ടി രാജേഷ്, കെ.ആർ അജയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം ബിന്നു, ഗ്രാമപഞ്ചായത്തംഗം ഒ.എസ് അനീഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു