Hot Posts

6/recent/ticker-posts

പ്രായാധിക്യങ്ങളെല്ലാം മറന്ന് കളിയും ചിരിയുമായി 90 വയോജനങ്ങൾ; വിനോദ യാത്ര സംഘടിപ്പിച്ച് മണർകാട് ഗ്രാമ പഞ്ചായത്ത്



കോട്ടയം: ഒന്നിച്ച് ഒരു പകൽ മുഴുവൻ ഒരേ പ്രായക്കാരോടൊപ്പം യാത്ര ചെയ്യാനായതിന്റെ സന്തോഷത്തിലാണ് മണർകാട് ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾ. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി എറണാകുളത്തേക്ക് സംഘടിപ്പിച്ച ഏകദിന വിനോദയാത്രയിലാണ് പ്രായാധിക്യങ്ങളെല്ലാം മറന്ന് കളിയും ചിരിയുമായി ഒരു പകൽ മുഴുവൻ കാഴ്ചകൾ കണ്ടു നടന്നത്. 


മണർകാട് ഗ്രാമ പഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയായ 'തണലിന്റെ' ഭാഗമായാണ് വയോജനങ്ങൾക്കായി സൗജന്യ വിനോദ യാത്ര സംഘടിപ്പിച്ചത്. വിനോദയാത്രയുടെ ഫ്‌ളാഗ് ഓഫ് ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി നിർവഹിച്ചു.

90 വയോജനങ്ങളാണ് യാത്രയിൽ പങ്കെടുത്തത്. സ്‌പോൺസർഷിപ്പിലൂടെയാണ് യാത്രയ്ക്കുള്ള ചെലവ് കണ്ടെത്തിയത്. തൃപ്പൂണിത്തുറ ഹിൽ പാലസ്, മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ, വൈപ്പിൻ ബീച്ച് എന്നിവിടങ്ങളിലാണ് വയോജനങ്ങൾ സന്ദർശനം നടത്തിയത്.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി