Hot Posts

6/recent/ticker-posts

കേന്ദ്ര അവഗണനയ്ക്കെതിരേ കൈകോർത്ത് ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല


കേന്ദ്ര അവഗണനയ്ക്കെതിരേ കൈകോർത്ത് ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ്‌ ഡി.വൈ.എഫ്.ഐ. മനുഷ്യച്ചങ്ങല തീർത്തത്. രാഷ്ട്രീയ - സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം പരിപാടിയിൽ പങ്കാളികളായി.


മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയും മകള്‍ വീണയും തിരുവനന്തപുരത്ത് മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തൊഴിലാളികളും തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുമുള്ളവർ അണിനിരന്നു. 

എം. മുകുന്ദൻ അടക്കമുള്ള സാഹിത്യരംഗത്തുനിന്നുള്ള നായകരും, സാംസ്‌കാരിക, സാമൂഹ്യ മേഖലയിൽ നിന്നുള്ള പ്രമുഖരും മനുഷ്യച്ചങ്ങലക്ക്‌ പിന്തുണയുമായി എത്തി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ മനുഷ്യച്ചങ്ങലയിൽ അണിനിരന്നു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു