പാലാ: ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയും പാലാ എൻ.എസ്.എസ് ടെക്നിക്കൽ സെൽ യൂണിറ്റ് നമ്പർ 111, ഗവൺമെൻറ് പോളിടെക്നിക് കോളേജും സംയുക്തമായി പാലാ കാനാട്ടുപാറ ഗവൺമെൻറ് പോളിയിൽ വച്ച് "ലഹരി വിരുദ്ധ ബോധവൽക്കരണ പ്രോഗ്രാം" സംഘടിപ്പിച്ചു.
പ്രോഗ്രാമിന് കോളേജ് പ്രിൻസിപ്പൽ ആനി എബ്രഹാം അധ്യക്ഷത വഹിച്ചു. HRF ജില്ലാ ജനറൽ സെക്രട്ടറി ഒ.എ ഹാരിസ് സ്വാഗതം ആശംസിച്ചു. മരിയസദനം ഡയറക്ടർ സന്തോഷ് മരിയസദനം ഉദ്ഘാടനം നിർവഹിച്ചു. HRF കോട്ടയം ജില്ലാ വൈസ് പ്രസിഡൻറ് സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രിൻസ് തയ്യിൽ, സംസ്ഥാന കമ്മിറ്റി അംഗം ഹാഷിം ലബ്ബ, ജില്ലാ വൈസ് പ്രസിഡൻറ് ജോയ് കളരിക്കൽ, തോമസ് കുര്യാക്കോസ്, ജോഷി മൂഴിയാങ്കൽ, വനിതാ വിഭാഗം ചെയർപേഴ്സൺ അൻസൽന പരിക്കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു. വിമുക്തി ഡി അഡിക്ഷൻ സെൻറർ സൈക്യാട്രിക് ആശാ മരിയ പോൾ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഇ.കെ ഹനീഫ, ഷാജു പാലാ, സമീർ കോട്ടയം, ഷറഫ് പൊൻകുന്നം, സലോമി കുറവിലങ്ങാട്, അമ്പിളി, ജാസ്മിൻ കാഞ്ഞിരപ്പള്ളി, റംല കോട്ടയം, ജാൻസി തലയോലപ്പറമ്പ്, ഷാജിത കോട്ടയം, ശ്രീകുമാരി എന്നിവർ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുകയും അനിത ആർ കൃതജ്ഞത അറിയിക്കുകയും ചെയ്തു.